Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തൈപ്പൊങ്കലിനോടനുബന്ധിച്ച് സംസ്ഥാനത്തെ ആറു ജില്ലകൾക്ക് നാളെ അവധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തമിഴ് ഭാഷാ ന്യൂനപക്ഷങ്ങള്‍ കൂടുതലായി അധിവസിക്കുന്നതും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്നതുമായ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകള്‍ക്ക് തൈപ്പൊങ്കലുമായി ബന്ധപ്പെട്ട് നാളെ (14.01.2025) സംസ്ഥാന സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം അവധി അനുവദിച്ചു.ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ മേല്‍‍‍പറഞ്ഞ ജില്ലകളിലെ കാര്യാലയങ്ങള്‍‍ക്ക് അവധിയായിരിക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു. വൈദ്യുതി തടസം ഉണ്ടാകാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ ഏര്‍‍പ്പെടുത്തണം.

വൈദ്യുതി തകരാറുണ്ടായാല്‍ ഉടനടി പരിഹാരം കണ്ടെത്താനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട എല്ലാ ഫീല്‍ഡ് ഓഫീസര്‍‍മാരും ഉറപ്പ് വരുത്തേണ്ടതാണ്. ക്യാഷ് കൗണ്ടറുകള്‍ക്കും അവധിയായിരിക്കും. എന്നാല്‍ വിവിധ ഓണ്‍‍ലൈന്‍ മാര്‍‍ഗ്ഗങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് പണമടയ്ക്കാന്‍ സാധിക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

അതെസമയം സംസ്ഥാനത്തെ ആറ് ജില്ലകളിലെ സ്കൂളുകൾക്കും നാളെ അവധിയായിരിക്കും. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. നേരത്തെ തന്നെ സ‍ർക്കാ‍ർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള അവധിയാണ് ഈ ദിവസത്തേത്. കൂടാതെ നാളെയാണ് ശബരിമലയിലെ മകരവിളക്കും, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലിയും.

Tags :

Recent News

Advertisement
WhiteswanTV Footer