Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി പിതാവ് ജീവനൊടുക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഉത്തർപ്രദേശ്: ആറ് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്തയാളുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി പിതാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ദേവ്രിയ ജില്ലയിലാണ് സംഭവം. സംഗീതകലാകാരനാണ് മരിച്ച യുവാവ്. ഭാര്യയുമായി അകന്ന് കഴിയുന്ന ഇയാൾ കുറച്ചുകാലമായി റാംബാബു യാദവ് എന്ന സുഹൃത്തിനൊപ്പം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഇരുവരും സ്വർഗ പങ്കാളികളായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പിതാവിനെ സന്ദർശിക്കാനെത്തിയ 6 വയസ്സുകാരിയെ റാംബാബു യാദവ് ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. ഇതറിഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് യുവാവ്, റാംബാബു യാദവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. പിന്നാലെ ഇയാളെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുതരാവസ്ഥയിലായ യാദവിനെ ആദ്യം ദേവ്രിയ മെഡിക്കല്‍ കോളജിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഗോരഖ്പൂരിലെ ആശുപത്രിയിലേക്കും മാറ്റി. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. കുട്ടിയെ അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും കുട്ടിക്ക് വൈദ്യസഹായവും കൗണ്‍സലിങ്ങും നല്‍കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിക്കുകയും കുട്ടിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറ​ഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix