കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് സ്പാനിഷ് സെന്റര്‍ ബാക്ക് ജുവാന്‍ റോഡ്രിഗസ് മാര്‍ട്ടിനെസ് . സ്പെയിനിലെ പ്രൈമേര ഫെഡറേഷനിലെ സി.ഡി. ലുഗോക്കായി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച 30-കാരനായ പ്രതിരോധതാരം തന്റെ ആധിപത്യം, പന്തുപരിശോധനാ കഴിവ്, ടാക്റ്റിക്കല്‍ സാങ്കേതികത എന്നിവ കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയെ ശക്തമാക്കും.
സ്പെയിനിലെ സെഡെയ്റ സ്വദേശിയായ ജുവാന്‍ റേസിങ് ഫെറോളിന്റെ യൂത്ത് അക്കാദമി വഴി ഫുട്ബോള്‍ യാത്ര ആരംഭിച്ചു. പിന്നീട് സ്പോര്‍ട്ടിങ് ഗിജോണ്‍, ജിംനാസ്റ്റിക് ഡി ടരാഗോണ, സാന്‍ ഫെര്‍ണാണ്ടോ സി.ഡി., എസ്.ഡി. അമോറെബിയേറ്റ, അല്‍ജെസിറാസ് സി.എഫ്, ഒടുവില്‍ സി.ഡി. ലുഗോ തുടങ്ങിയ ക്ലബ്ബുകള്‍ക്ക് പ്രതിരോധതാരമായി കളിച്ചു.
കഴിഞ്ഞ സീസണില്‍ 36 മത്സരങ്ങളില്‍ സീനിയര്‍ ടീമിനായി കളിച്ച ജുവാന്‍, പ്രതിരോധത്തിലെ നേതൃത്വം, ഹെഡര്‍ മത്സരങ്ങളില്‍ ആധിപത്യം, സെറ്റ്-പീസ് ഗോള്‍ സാധ്യത എന്നിവയിലൂടെ ലീഗിലെ മികച്ച സെന്റര്‍ ബാക്കുകളില്‍ ഒരാളായി മാറി.
“കേരള ബ്ലാസ്റ്റേഴ്സുമായി പുതിയ അധ്യായം തുടങ്ങുന്നതില്‍ ഞാന്‍ ആവേശത്തിലാണ്. ടീമിന് വേണ്ടി എന്റെ മുഴുവന്‍ ശ്രമവും സമര്‍പ്പിക്കാനും, സീസണില്‍ ലക്ഷ്യങ്ങള്‍ നേടാനും ഞാന്‍ ശ്രമിക്കുമെന്നു .”കേരള ബ്ലാസ്റ്റേഴ്സ് പ്രവേശനത്തെക്കുറിച്ച് ജുവാന്‍ പറഞ്ഞു






