തൃശ്ശൂർ: കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിലേക്ക് അമിതവേഗത്തിൽ എത്തിയ ബസ് ഒരു ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം നിർത്താതെ പോയതായി പരാതി.
ആനായ്ക്കൽ കോതോട് സ്വദേശി സന്തോഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലാണ് ബസ് ഇടിച്ചതെന്ന് പറയുന്നു.ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഓട്ടോറിക്ഷ സ്കൂൾ ട്രിപ്പ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയായതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ ഓട്ടോറിക്ഷയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.



