Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാനതല ഉന്നതവിദ്യാഭ്യാസ അലുമ്നി കോൺക്ലേവ് ആഗസ്റ്റ് 30ന് തിരുവനന്തപുരത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബായി ഉയർത്തുന്നതിനുള്ള സമഗ്ര പ്രയത്‌നത്തിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതല അലുമ്നി കോൺക്ലേവ് സംഘടിപ്പിക്കും. സംസ്ഥാനത്തെ പൂര്‍വ്വവിദ്യാർത്ഥി ശൃംഖലകളുടെ ശക്തിയും പങ്കാളിത്തവും പ്രയോജനപ്പെടുത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് കോൺക്ലേവ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര മാനങ്ങളിലേക്ക് ഉയർത്താൻ കൊച്ചി യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ 2025 ജനുവരി 14, 15 തിയ്യതികളിൽ ചേർന്ന SHAPING KERALA’S FUTURE: INTERNATIONAL CONCLAVE ON NEXT-GEN HIGHER EDUCATION-ലെ പ്രധാന തീരുമാനമായിരുന്നു അലുമ്നി കോൺക്ലേവ്.

കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ നിന്നും കോളേജുകളിൽനിന്നും പഠിച്ചിറങ്ങിയവരിൽ ശ്രദ്ധേയനേട്ടങ്ങൾ നേടിയ പൂര്‍വ്വവിദ്യാർത്ഥികൾ, വിവിധ മേഖലകളിലെ വിദഗ്ധർ, നയരൂപീകരണ രംഗത്തും നിക്ഷേപമേഖലയിലുമുള്ള പ്രഗത്ഭർ തുടങ്ങിയവർ പങ്കാളികളാകുന്ന ഈ കോൺക്ലേവ്, മുഴുവൻ വിദ്യാഭ്യാസ മേഖലയുടെയും ദീർഘകാല ദിശയും വികസന പ്രവർത്തനരേഖകളും ആസൂത്രണം ചെയ്യുന്ന വേദിയായി മാറും. ആഗസ്റ്റ് 30ന് തിരുവനന്തപുരത്ത് ടാഗോർ ഹാൾ വേദിയായി നടക്കുന്ന കോൺക്ലേവ്, ആദരണീയനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.

കോളേജ് വിദ്യാഭ്യാസ വകുപ്പ്, സാങ്കേതികവിദ്യാഭ്യാസ വകുപ്പ്, ഐഎച്ച്‌ആർ ഡി, എൽബിഎസ്, ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവ്വകലാശാലകൾ എന്നിവ സംയുക്തമായാണ് കോൺക്ലേവിന് ആതിഥ്യമരുളുക.

കോൺക്ലേവിന്റെ പ്രധാന ലക്ഷ്യങ്ങൾ:

കേരളത്തെ ആഗോള വിദ്യാഭ്യാസഹബ്ബാക്കി മാറ്റുന്ന പ്രക്രിയയിൽ ആസൂത്രണതലം മുതൽ പൂർവ്വവിദ്യാർത്ഥി പങ്കാളിത്തം ഉറപ്പാക്കലാണ് കോൺക്ലേവിന്റെ ലക്ഷ്യങ്ങളിൽ പ്രധാനം. വിദ്യാർത്ഥികൾക്ക് മെന്ററിംഗ്, ഇന്റേൺഷിപ്പ്, ഗവേഷണത്തിനും തൊഴിലിനുമുള്ള അവസരങ്ങൾ എന്നിവയുടെ സാധ്യതകൾ കോൺക്ലേവ് ചർച്ച ചെയ്യും.

രാജ്യത്തുടനീളവും അന്താരാഷ്ട്രതലത്തിലും ഉള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വ്യവസായ സ്ഥാപനങ്ങളുമായും സംയുക്ത പ്രവർത്തന സാധ്യതകൾ ഇതിൽ ആലോചിക്കും. സ്ഥാപനങ്ങളുടെ വികസനത്തിനുള്ള ധനസഹായം, സ്കോളർഷിപ്പുകൾ തുടങ്ങിയ കാര്യങ്ങളിൽ പൂർവ്വവിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും കോൺക്ലേവിന്റെ പ്രധാനലക്ഷ്യമാണ്.

ഒരുക്കങ്ങൾ

കോൺക്ലേവിന്റെ വിജയകരമായ നടത്തിപ്പിന് കോളേജുകളും സർവ്വകലാശാലകളും സ്വീകരിക്കേണ്ട നടപടികൾ തീരുമാനിച്ചിട്ടുണ്ട്.

പൂർവ്വ വിദ്യാർത്ഥി ഡാറ്റാബേസ്:
എല്ലാ സ്ഥാപനങ്ങളും സമഗ്രമായ ഒരു പൂർവ്വ വിദ്യാർത്ഥി ഡാറ്റാബേസ് രൂപീകരിക്കുകയോ നിലവിലുള്ളത് പുതുക്കുകയോ ചെയ്യും.

സ്ഥാപനതല അലുമ്നി സംഗമം:
2025 ഓഗസ്റ്റ് 15ന് മുമ്പ്, പൂർവ്വവിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിൽ സ്ഥാപനതലങ്ങളിൽ പൂർവ്വവിദ്യാർത്ഥി സംഗമം നടക്കും. .

പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യൽ:
അക്കാദമിക്, മാധ്യമം, കല, രാഷ്ട്രീയ, ബിസിനസ്സ്, പ്രവാസി, വ്യവസായം തുടങ്ങിയ വിവിധ മേഖലകളിൽ ശ്രദ്ധേയ സംഭാവന നൽകിയ കുറഞ്ഞത് രണ്ടു പേരെയെങ്കിലും സ്ഥാപനതലത്തിൽ തെരഞ്ഞെടുക്കും. ഇവരുടെ വിവരങ്ങൾ പ്രത്യേക പോർട്ടലിലൂടെയും ഇമെയിൽ വഴിയും സംസ്ഥാന അലുമ്നി കോൺക്ലേവ് സംഘാടകർക്ക് ലഭ്യമാക്കും.

പ്രവർത്തനപദ്ധതിയും റിപ്പോർട്ടും:
അലുമ്നി കൂട്ടായ്മയുടെ ശക്തിയും സാധ്യതകളും പ്രയോജനപ്പെടുത്താൻ താല്പര്യമുള്ള വ്യക്തമായ പ്രവർത്തന പദ്ധതി ഒരുക്കിക്കൊണ്ട്, സംരംഭങ്ങൾക്ക് പിന്തുണ നൽകുന്നതിനുള്ള നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കും.

ഇവയ്ക്കൊപ്പം, ഓരോ സ്ഥാപനത്തിലും ഒരു അലുമ്നി സെൽ രൂപീകരിക്കും. ഒരു സീനിയർ അധ്യാപകനെ കോ-ഓർഡിനേറ്ററായി നിയമിക്കും.

അലുമ്നി സെലിന്റെ ചുമതലകളും നിശ്ചയിച്ചിട്ടുണ്ട്: നിലവിൽ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ അലുമ്നി സംഘടനകളുടെ ഏകോപന ചുമതല പൂർവ്വവിദ്യാർത്ഥി സെല്ലുകൾക്ക് നൽകാമെന്നാണ് കരുതുന്നത്. പൂർവ്വവിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുക, പൂർവ്വവിദ്യാർത്ഥികളെ പങ്കാളികളാക്കി സെമിനാർ, ചർച്ചകൾ, സംഭാഷണങ്ങൾ എന്നിവ അലുമ്നി സെൽ സംഘടിപ്പിക്കും. സംഭാവനകൾ കൈകാര്യം ചെയ്യുന്നതിനുള്ള സുതാര്യ സംവിധാനങ്ങളോടെയാവണം അലുമ്നി സെല്ലുകളെന്നു നിർദ്ദേശിച്ചിട്ടുണ്ട്. വിജയകരമായ അലുമ്നി പങ്കാളിത്ത മാതൃകകൾ രേഖപ്പെടുത്തി ഈ സെല്ലുകൾ വഴി പങ്കുവെക്കും.

എല്ലാ സർവ്വകലാശാലകളും കോളജുകളും സജീവപങ്കാളിത്തം ഉറപ്പാക്കുന്ന നിലയിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘാടന പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് മുന്നോട്ടുകൊണ്ടുപോകുകയാണ്. കേരളത്തെ ആഗോളവിദ്യാഭ്യാസ ഹബ്ബായി ഉയർത്താനുള്ള പ്രവർത്തനങ്ങളിലെ നിർണ്ണായകമായ ഘട്ടമായിഅലുമ്നി കോൺക്ലേവ് മാറുമെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നത്.

Advertisement
WhiteswanTV Footer