സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മോഷണശ്രമത്തിനിടെ സ്റ്റേഷൻ റൗഡി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: മോഷണശ്രമത്തിനിടയിൽ സ്റ്റേഷൻ റൗഡിയും നിരവധി മോഷണക്കേസുകളിലെ പ്രതിയുമായ ഫൈസലിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ കിഴക്കേനടയിലെ മേത്തല തിരുവഞ്ചിക്കുളം സ്വദേശി കൈതക്കാട്ട് വീട്ടിൽ ജിതിൻ (39) എന്നയാളുടെ ഉടമസ്ഥതയിലുള്ള “ഹാപ്പീസ്” എന്ന പേരിലുള്ള ടെക്സ്റ്റൈൽ ഷോപ്പിൽ മോഷണം നടത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

ചുറ്റികയും കമ്പിയും കൈവശം കരുതി ഷോപ്പ് കുത്തിത്തുറക്കാൻ എത്തിയതായിരുന്നു കാര എടവിലങ്ങ് സ്വദേശി പ്ലാക്കൽ വീട്ടിൽ ഫൈസൽ (51). സംഭവസ്ഥലത്ത് എത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഫൈസൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ 21 മോഷണക്കേസുകളിലും കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ച ഒരു കേസിലും, കൂടാതെ മതിലകം, നോർത്ത് പറവൂർ പോലീസ് സ്റ്റേഷനുകളിൽ ഓരോ മോഷണക്കേസുകളിലുമായി ആകെ 24 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ അരുൺ ബി.കെ., എസ്‌ഐ സജിൽ കെ.ജി., തോമസ്, ജി.എസ്.സി.പി.ഒ ഗിൽബർട്ട് എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.