തൃശ്ശൂർ: തൊഴിയൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. തൊഴിലിയൂർ കാരപ്പാട്ടയിൽ സുലൈമാന്റെ ഭാര്യ ജാസ്മിൻ (50), മണികണ്ഠേശ്വരം കുഞ്ഞുമുഹമ്മദ് (65), എറാംപറമ്പിൽ റംഷാദിന്റെ മകൻ ഇഹ്സാൻ (2), നടുത്താട്ടിൽ അമീറിന്റെ മകൾ നൈസ ഫാത്തിമ (3) എന്നിവർക്കാണ് നായയുടെ കടിയേറ്റത്.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. പ്രദേശത്ത് തെരുവ് നായകളുടെ അക്രമം വർധിക്കുന്നതിനെ തുടർന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു. അധികാരികൾ നടപടികൾ ശക്തമാക്കേണ്ടതുണ്ടെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്.






