പാലക്കാട്: ഷൊർണൂരിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ തെരുവ്നായ ആക്രമണം. ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ മകൻ മുഹമ്മദ് ഫായിക്കിനാണ് (9) നായയുടെ കടിയേറ്റത്. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിയെ തെരുവുനായ കടിക്കുകയായിരുന്നു.
കുട്ടിയുടെ കയ്യിലാണ് ഗുരുതരമായി പരിക്കേറ്റത്. സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് തിരിച്ചു പോകുന്ന വിദ്യാർത്ഥിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ആദ്യം ഷൊർണൂർ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും വിദ്യാർത്ഥി ചികിത്സ തേടി.






