തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നതിനിടെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, വയനാട് ജില്ലകളിലാണ് ശക്തമായ കാറ്റിന് സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്.
തിരുവനന്തപുരത്ത് 59 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ആലപ്പുഴയിൽ 54ഉം, വയനാട്ടിൽ 52ഉം കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. അതേസമയം തിരുവനന്തപുരത്ത് കാറ്റിൽ മരം കടപുഴകി വീണ് വൻ ഗതാഗത തടസം അനുഭവപ്പെട്ടു.






