Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തൊഴിലാളി വിരുദ്ധ നിയമങ്ങൾക്കെതിരെ എസ്ടിയു റഡാർ പോലെ പ്രവർത്തിക്കും: സാദിഖലി ശിഹാബ് തങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: അവകാശ പോരാട്ടങ്ങളുടെ ചരിത്രത്തിലെ വീറുറ്റ അധ്യായങ്ങളെ അനുസ്മരിച്ച് പോരാട്ടം, മുന്നേറ്റം, അതിജീവനം എന്ന പ്രമേയമുയർത്തി കോഴിക്കോട് കെ.എം സീതി സാഹിബ് നഗറിൽ നടന്ന എസ്.ടി.യു സംസ്ഥാന സമ്മേളനം ഉജ്ജ്വലമായി. സമ്മേളനത്തിന്റെ ഭാഗമായി പതിനായിരങ്ങൾ അണിനിരന്ന തൊഴിലാളി റാലി കോഴിക്കോട് നഗരത്തെ നീലക്കടലാക്കി മാറ്റി.

സരോവരം പാർക്കിൽ നിന്ന് ആരംഭിച്ച റാലി കടപ്പുറത്താണ് സമാപിച്ചത്. തൊഴിലാളി വിരുദ്ധ നിയമങ്ങൾക്കെതിരെ എസ്.ടി.യു ഒരു റഡാർ പോലെ പ്രവർത്തിക്കുകയാണെന്നും അത്തരം നിയമങ്ങളെ ചെറുക്കുന്നതിന് എസ്.ടി.യു എന്നും മുന്നിലുണ്ടാകുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എസ്.ടി.യു തൊഴിലാളികളെ മുസ്ലിംലീഗ് മുദ്രാവാക്യ തൊഴിലാളികളാക്കിയില്ല. അവകാശബോധമുള്ള സമൂഹമായി അവരെ മാറ്റിയെടുത്തു. തൊഴിലാളി വിരുദ്ധ നയങ്ങളുമായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുന്നോട്ട് പോകുന്നത്.

കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് തൊഴിൽ നിയമങ്ങൾ പോലും വന്നുകൊണ്ടിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് ഗാന്ധിയുടെ പേര് വെട്ടിമാറ്റുകയാണ് സർക്കാർ ചെയ്തത്. സീതി സാഹിബും സി.എച്ചും മുന്നോട്ട് വെച്ച മാർഗദർശനങ്ങളും സമീപനങ്ങളുമാണ് എസ്.ടി.യുവിനെ മുന്നോട്ട് നയിച്ചതെന്നും ആ പാതയിൽ ശക്തമായി മുന്നേറുമെന്നും തങ്ങൾ വ്യക്തമാക്കി.

സംസ്ഥാന പ്രസിഡന്റ് അഡ്വ എം റഹ്‌മത്തുള്ള അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ദേശീയ ജന സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജന സെക്രട്ടറി അഡ്വ പി.എം.എ സലാം പ്രമേയ പ്രഭാഷണം നടത്തി. കെ.പി.സിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ അതിഥിയായിരുന്നു.

എസ്.ടി.യു ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, സംസ്ഥാന ജന സെക്രട്ടറി കെ.പി മുഹമ്മദ് അഷ്‌റഫ്, ട്രഷറർ ജി മാഹിൻ അബൂബക്കർ, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് ദേശീയ ഭാരവാഹികളായ കെ.പി.എ മജീദ്, സി.കെ സുബൈർ, ജയന്തി രാജൻ, സംസ്ഥാന ഭാരവാഹികളായ എം.സിമായിൻ ഹാജി, ഉമ്മർ പാണ്ടികശാല, അഡ്വ എൻ.ഷംസുദ്ദീൻ, ടി.എം സലീം, അബ്ദുറഹ്‌മാൻ രണ്ടത്താണി, അഡ്വ മുഹമ്മദ് ഷാ, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, പി. ഉബൈദുള്ള എം. എൽ എ, യൂത്ത് ലീഗ് േശീയ ഓർഗനൈസിംഗ് സെക്രട്ടറി ഷിബു മീരാൻ, വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹ്‌റ മമ്പാട്, ജന സെക്രട്ടറി അഡ്വ പി കുൽസു, ദേശീയ ജന സെക്രട്ടറി നൂർബീന റഷീദ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം. എ റസാഖ് മാസ്റ്റർ, ജന സെക്രട്ടറി ടി.ടി ഇസ്മാഈൽ, പി ഇസ്മായിൽ, യു. എ നസിർ,പി.കെ അൻവർ നഹ, മരക്കാർ മാരായമംഗലം, എസ്.ടി.യു ദേശീയ സംസ്ഥാന ഭാരവാഹികളായ എസ്ടിയു ദേശീയ ഭാരവാഹികളായ എ അബ്ദുൽ റഹ്‌മാൻ, എം.എ.കരീം, അഡ്വ. പി.എം. ഹനീഫ, സി.എച്ച്. ജമീല, കല്ലടി അബൂബക്കർ, ഇ കെ.കുഞ്ഞാലി, സി.മുഹമ്മദ് റാഫി, ബീഫാത്തിമ ഇബ്രാഹിം, എം.എം.ഹമീദ്, കെ.ടി. കുഞ്ഞാൻ, അഷ്‌റഫ് എടനീർ, എ.മുനീറ, കെ.എം. കോയ, കെ.പി.മൂസഹാജി, ഉമ്മർ ഒട്ടുമ്മൽ, ഷരീഫ് കൊടവഞ്ചി, സി.അബ്ദുൽ നാസർ, ആതവനാട് മുഹമ്മദ് കുട്ടി, പി.വി.കുഞ്ഞുമുഹമ്മദ്, കെ.സൗദ ഹസ്സൻ, സി.പി.കുഞ്ഞമ്മദ്, വി.എ.കെ.തങ്ങൾ, സി.മൊയ്തീൻ കുട്ടി, വല്ലാഞ്ചിറ അബ്ദുൾ മജീദ്, പി.എ.ഷാഹുൽ ഹമീദ്, എ.ടി.അബ്ദു തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
WhiteswanTV Footer