പാലക്കാട്: പാലക്കാട് നഗരത്തിലെ കാടാംക്കോട് അഴുക്ക് ചാലിൻ്റെ സ്ലാബ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. അൽ അമീൻ എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥിനി രഹത ഫർസാന ആണ് അപകടത്തിൽപ്പെട്ടത്. എക്സൈസ് വകുപ്പ് സംഘടിപ്പിച്ച സെമിനാർ കഴിഞ്ഞ് മടങ്ങുകയായിരുന്നു രഹത.
പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടൻ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചിട്ടുണ്ട്.




