കോട്ടയം: കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറെ കാണ്മാനില്ലെന്ന് പരാതി. പത്തനംതിട്ട കീഴ്വായ്പൂർ സ്വദേശി അനീഷ് വിജയൻ എന്ന ഉദ്യോഗസ്ഥനെയാണ് കാണാതായത്.
ഇക്കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം ഇന്നലെ ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഇതിനു ശേഷമാണ് കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ സി ഐ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ : 9497987072,9497980328 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.






