തിരുവനന്തപുരം: ഓണത്തിന് മുമ്പ് സബ്സിഡി വെളിച്ചെണ്ണയ്ക്ക് വില കുറയുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ. സപ്ലൈക്കോ വഴി നൽകുന്ന ശബരി ബ്രാൻഡ് സബ്സിഡി വെളിച്ചെണ്ണയ്ക്കാണ് വില കുറയുക. സബ്സിഡി വെളിച്ചെണ്ണയ്ക്ക് 349 രൂപയായിട്ടും സബ്സിഡി ഇതര വെളിച്ചെണ്ണയ്ക്ക് 429 രൂപയായും കുറച്ചിട്ടുണ്ട്.മറ്റ് ബ്രാൻഡുകളുടെ വെളിച്ചെണ്ണയും സപ്ലൈക്കോയിലൂടെ എംആർപി വിലയേക്കാൾ കുറഞ്ഞ വിലയിൽ നൽകുമെന്ന് മന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാന സർക്കാരിന്റെ ഭാഗമായി നടത്തുന്ന ഓണച്ചന്ത ഈ മാസം 25 മുതൽ ആരംഭിക്കും. ഓണച്ചന്തയിലും സബ്സിഡി വെളിച്ചെണ്ണ ലഭ്യമാക്കുന്നതാണ്. എല്ലാ ജില്ലകളിലും ജില്ലാ ഫെയറും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രധാന ഔട്ട്ലെറ്റിനോട് ചേർന്ന് ഓണം ഫെയറും സംഘടിപ്പിക്കും. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെയാണ് നിയമസഭാ മണ്ഡലങ്ങളിലെ ഫെയറുകൾ.






