തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ മലപ്പുറം സ്വാദേശി സുകാന്ത് സുരേഷിനെ കോടതി കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ എത്തിച്ചു വിശദമായ അന്വേഷണം നടത്തുന്നതിനു വേണ്ടിയാണ് കസ്റ്റഡിയിൽ വിട്ടത്. ജൂൺ 5 വരെയാണ് പോലീസ് കസ്റ്റഡി. സുകാന്തിന്റെ ലൈംഗികശേഷി പരിശോധനയും നടത്തുമെന്നും പോലീസ് അറിയിച്ചു.
ഹൈക്കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതിനെ തുടർന്നാണ് ഒളിവിലായിരുന്ന സുകാന്ത് കഴിഞ്ഞ മാസം കീഴടങ്ങുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ 14 ദിവസത്തേക്കു കോടതി റിമാൻഡ് ചെയ്‌തിരുന്നു.
മാർച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയിൽവേട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്‌ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മകളുടെ മരണത്തിനു പിന്നിൽ സുഹൃത്തായ സുകാന്താണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. അസ്വഭാവികമരണത്തിനാണ്കേ പോലീസ് കേസെടുത്തതോടെയാണ് സുകാന്തും കുടുംബവും ഒളിവിൽ പോയത്.






