ന്യൂഡൽഹി : സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് തിരിച്ചടി.ആരോഗ്യപ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് ലീന സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചതെങ്കിലും ഇതെല്ലം സുപ്രീം കോടതി തള്ളിയിരുന്നു. കൂടാതെ മൂന്നര വർഷമായി താൻ ജയിലിൽ ആണെന്നും ഹൈക്കോടതി തീരുമാനമെടുക്കുന്നില്ലെന്നും ലീന ജാമ്യാപേക്ഷ വാദിച്ചിരുന്നു.അതേസമയം വേഗത്തിൽ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി ഹൈക്കോടതിക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.






