Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സാധനങ്ങൾ വാങ്ങാന്‍ പോയ 13കാരിയെ കടന്ന് പിടിച്ച പ്രതി അറസ്റ്റില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ആലപ്പുഴ കുത്തിയതോടിൽ കടയിലേക്ക് സാധനങ്ങൾ വാങ്ങാന്‍ പോയ 13 വയസുകാരിയെ സ്കൂട്ടറിൽ എത്തി കടന്ന് പിടിച്ച് ലൈംഗികാതിക്രമം നടത്തി കടന്നുകളഞ്ഞ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് ചെല്ലാനം അരയാലുങ്കൽ വീട്ടിൽ സാബു (42) ആണ് അറസ്റ്റിലായത്. കടയിലേക്ക് സാധനങ്ങൾ കൊടുക്കാനെന്ന വ്യാജേന സ്കൂട്ടറിൽ എത്തിയ പ്രതി, കുട്ടിയുടെ അടുത്തെത്തി ഒരു മരപ്പണിക്കാരന്റെ വിലാസം ചോദിക്കുന്നതിന്റെ മറവിൽ ലൈംഗിക അതിക്രമം നടത്തുകയും പിന്നീട് കടന്നുകളയുകയുമായിരുന്നു.

കുത്തിയതോട് പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നീട് കുത്തിയതോട് ഇൻസ്പെക്ടർ അജയമോഹന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രതിയെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Recent News

Advertisement
WhiteswanTV Footer