Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാനൂർ മേഖലയിൽ ക്ഷേത്ര മോഷണം പതിവാക്കിയ പ്രതി പിടിയിൽ; കുടുങ്ങിയത് മംഗലാപുരത്ത് വെച്ച്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: പാനൂർ മേഖലയിലെ വിവിധ ക്ഷേത്രങ്ങളിൽ ഭണ്ഡാര മോഷണം നടത്തി ജനങ്ങളെയും പോലീസിനെയും ഒരുപോലെ കുഴപ്പിച്ചിരുന്ന കുപ്രസിദ്ധ മോഷ്‌ടാവ് ഒടുവിൽ പിടിയിലായി. കോഴിക്കോട് സ്വദേശിയായ കുഞ്ഞിക്കണ്ടി അബ്ദുള്ള (60) ആണ് പോലീസ് വലയിലായത്.

പാനൂർ സി.ഐ എം.വി. ഷീജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മംഗലാപുരത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്.പുത്തൂർ കുയിമ്പിൽ ക്ഷേത്രം, എലാങ്കോട് ശ്രീ മഹാവിഷ്‌ണു ഭദ്രകാളി ക്ഷേത്രം, ചെറുപ്പറമ്പ് പുറ്റുവൻ കാവ് ഭഗവതി ക്ഷേത്രം, പൂക്കോം കല്ലുള്ള പുനത്തിൽ ക്ഷേത്രം, തൂവ്വക്കുന്ന് അയ്യപ്പമഠം തുടങ്ങി പാനൂർ പരിസരത്തെ നിരവധി ആരാധനാലയങ്ങളിൽ ഇയാൾ മോഷണം നടത്തിയിരുന്നു.

മിക്കയിടങ്ങളിലും ഭണ്ഡാരങ്ങൾ കുത്തിത്തുറന്നാണ് പണം കവർന്നിരുന്നത്.പാനൂരിന് പുറമെ എടച്ചേരി, കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിധികളിലും പ്രതിക്കെതിരെ സമാനമായ മോഷണക്കേസുകളുണ്ട്. വിവരമറിഞ്ഞ് വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ പാനൂരിലെത്തി തെളിവെടുപ്പ് ആരംഭിച്ചു. എസ്‌.ഐ പി.ആർ. ശരത്ത്, എ.എസ്.ഐ നിവേദ്, ബൈജു, എസ്.സി.പി.ഒ ഫൈസൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer