സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മംഗലം ഡാം ഓടംതോട് മേഖലയിൽ കടുവാ സാന്നിധ്യമെന്ന് സംശയം; നാട്ടുകാർ ഭീതിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: വടക്കഞ്ചേരിമംഗലംഡാം ഓടംതോട് സി.വി.എം കുന്നിന് സമീപം കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തിയതോടെ പ്രദേശവാസികൾ ആശങ്കയിൽ. ഇന്നലെ രാവിലെ പ്രദേശത്ത് പുലിയെ കണ്ടതായി ലഭിച്ച വിവരത്തെ തുടർന്ന് സ്ഥലം പരിശോധിക്കാനിറങ്ങിയ നാട്ടുകാർക്കാണ് കാൽപാടുകൾ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ ഉടൻ തന്നെ വനവകുപ്പിനെ അറിയിക്കുകയും ചെയ്തു.

കാൽപാടുകളുടെ സ്വഭാവം ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിനായി വനവകുപ്പ് ഉദ്യോഗസ്ഥരും വനവിദഗ്ധരും സ്ഥലപരിശോധന നടത്തി. ഇതിനായി കാൽപാടുകളുടെ ഫോട്ടോകളും അളവുകളും ശേഖരിച്ചു . ഇന്ന് തന്നെ പ്രദേശത്ത് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ച് തുടർച്ചയായ നിരീക്ഷണം നടത്തുമെന്നും ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുബൈർ അറിയിച്ചു.

അതേസമയം, ഭീതിക്ക് ഇടനൽകാതെ ജാഗ്രത പാലിക്കണമെന്ന് വനവകുപ്പ് നാട്ടുകാർക്ക് നിർദേശം നൽകി. വളർത്തുമൃഗങ്ങളെ തുറന്നിടങ്ങളിൽ വിട്ടുനിൽക്കാതെയും സുരക്ഷിതമായ കെട്ടിടങ്ങളിൽ സൂക്ഷിക്കണമെന്നും, രാത്രി സമയങ്ങളിൽ ഒറ്റയ്ക്ക് യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. കുട്ടികളെ അനാവശ്യമായി ദൂരയാത്രയ്ക്ക് അയക്കാതിരിക്കാനും നിർദേശമുണ്ട്.
കാട്ടുമൃഗത്തെ നേരിൽ കാണുകയോ പുതിയ കാൽപാടുകൾ കണ്ടെത്തുകയോ ചെയ്താൽ ഉടൻ വനവകുപ്പിനെ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

കൗതുകത്തിന്റെ പേരിൽ മൃഗത്തെ പിന്തുടരാനോ ചിത്രീകരിക്കാൻ ശ്രമിക്കാനോ പാടില്ലെന്നും, അത് അപകടസാധ്യത വർധിപ്പിക്കുമെന്നുമാണ് മുന്നറിയിപ്പ്.
പ്രദേശത്തെ ജനങ്ങളുടെ സുരക്ഷയാണ് വനവകുപ്പിന്റെ മുൻഗണനയെന്നും, സാഹചര്യം കൃത്യമായി വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ജാഗ്രതയും സഹകരണവുമാണ് ഈ ഘട്ടത്തിൽ ഏറ്റവും പ്രധാനമെന്ന് വനപാലകർ പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement