മലപ്പുറത്ത് 20 വയസുകാരി ജീവനൊടുക്കിയ നിലയിൽ
മലപ്പുറം: കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ (20) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കൊണ്ടോട്ടി ഗവൺമെൻറ് കോളേജിൽ രണ്ടാം വർഷ ബിഎ ഉർദു വിദ്യാർത്ഥിനിയാണ് മെഹറുബ.
Read more