Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: 2026 FIFA World Cup

ലോകചാമ്പ്യന്മാരെ വിറപ്പിച്ച് കാബോ വെർദെ; ഒടുവിൽ അർജന്റീന പ്രീക്വാർട്ടറിൽ

മിയാമി: അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കാബോ വെര്‍ദെയെ പരാജയപ്പെടുത്തി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍. എക്‌സ്ട്രാ ടൈം വരെ നീണ്ട പോരിൽ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം. അര്‍ജന്റീനയെ അക്ഷരാര്‍ഥത്തില്‍ വിറപ്പിക്കുന്ന പ്രകടനമാണ് കാബോ വെര്‍ദെ പുറത്തെടുത്തത്. അതുകൊണ്ട് തന്നെ അഭിമാനത്തോടെ അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം. അസാമാന്യ പോരാട്ട വീര്യമാണ് ആഫ്രിക്കൻ കുഞ്ഞന്മാർ പുറത്തെടുത്തത് എന്ന് തന്നെ പറയാം, പ്രത്യേകിച്ച് അവരുടെ ​ഗോൾ കീപ്പർ വോസിഞ്ഞ. കളിയുടെ 29-ാം മിനിറ്റില്‍ ലയണല്‍ മെസിയാണ് […]
Read more

ക്രൊയേഷ്യയെ വീഴ്ത്തി പോര്‍ച്ചുഗല്‍; പ്രീക്വാര്‍ട്ടറില്‍ എതിരാളികള്‍ സ്‌പെയിന്‍

അവസാന നിമിഷം അവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ക്രൊയേഷ്യയെ തകര്‍ത്ത് പോര്‍ച്ചുഗല്‍ പ്രീ ക്വര്‍ട്ടറില്‍. കളിയുടെ അധിക സമയത്ത് റാമേസിന്റെ ഗോളിലൂടെയാണ് പോര്‍ച്ചുഗല്‍ ലീഡ് നേടിയത്. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ക്രൊയേഷ്യ ഗോള്‍ മടക്കിയെങ്കിലും വാറില്‍ റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് പോർച്ചുഗലിന്റെ വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗോൺസാലോ റാമോസ് എന്നിവരാണ് പോർച്ചുഗലിനായി ഗോൾ നേടിയത്. ക്രൊയേഷ്യൻ ഇതിഹാസ താരം ലൂക്ക മോഡ്രിച്ച് സ്വപ്‌നങ്ങള്‍ ബാക്കി വച്ച് മടങ്ങി. […]
Read more

രണ്ട് മിനിറ്റിനിടെ 2 ​ഗോളുകൾ, കണ്ണഞ്ചിപ്പിക്കുന്ന കംബാക്ക്; സെന​ഗലിനെ വീഴ്ത്തി ബെൽജിയം

സിയാറ്റിൽ: പുറത്താകുമെന്ന് ഉറപ്പിച്ചിടത്ത് നിന്ന് സ്വപ്നതുല്യമായ തിരിച്ചുവരവ്…. എക്സ്ട്രാടൈമിൽ പെനാൽറ്റി ഗോൾ… ഈ ലോകകപ്പിലെ ഏറ്റവും കിടിലൻ മത്സരം സമ്മാനിച്ച് ബെൽജിയവും സെന​ഗലും. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുഗോളുകൾ വീതമടിച്ചാണ് പിരിഞ്ഞത്. രണ്ടുഗോളിന് പിന്നിട്ടുനിന്ന ശേഷം ഉജ്ജ്വലമായി ബെൽജിയം തിരിച്ചുവരുകയായിരുന്നു. മൂന്നു മിനിറ്റിനിടെയാണ് ബെൽജിയം രണ്ടുതവണ വലകുലുക്കിയത്. 86,89 മിനിറ്റുകളിലാണ് ഗോൾ മടക്കിയത്. അതോടെ മത്സരം എക്സ്ട്രാടൈമിലേക്ക്. എക്സ്ട്രാടൈമിന്റെ അവസാനം ലഭിച്ച പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ച് യൂറി ടീലിസ്മാൻ ചുവന്ന ചെകുത്താൻമാരുടെ ജയം ഉറപ്പിച്ചു. ഒപ്പം പ്രീ-ക്വാർട്ടർ ടിക്കറ്റും. […]
Read more

വിറപ്പിച്ച് കോം​ഗോ; ഒടുവിൽ ഹാരി കെയ്ൻ മാജിക്കിൽ ഇം​ഗ്ലണ്ട് പ്രീക്വാർട്ടറിലേക്ക്

അറ്റ്‌ലാന്റ: ആദ്യപകുതിയില്‍ ഒരുഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടുഗോളുകള്‍ തിരിച്ചടിച്ച് ഇംഗ്ലണ്ടിന്റെ രാജകീയ തിരിച്ചുവരവ്. ഡിആര്‍ കോംഗോയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് പ്രീ ക്വര്‍ട്ടറില്‍. വമ്പൻ അട്ടിമറി നടക്കുമെന്ന് ആദ്യപകുതിയില്‍ തോന്നിച്ചെങ്കിലും ഇടവേളയ്ക്ക് ശേഷം ഇം​ഗ്ലണ്ട് തിരിച്ചുവരികയായിരുന്നു. ഇംഗ്ലണ്ടിനായി ഹാരി കെയ്ന്‍ രണ്ടുഗോളുകള്‍ നേടി. സ്‌പെംഗയാണ് കോംഗോയ്ക്കായി ഗോള്‍ നേടിയത്. മെക്‌സിക്കോയാണ് പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ഇംഗ്ലണ്ടിനെ ഞെട്ടിച്ച് മത്സരത്തിന്റെ തുടക്കം മുതല്‍ കോംഗോ ആക്രമണം ആരംഭിച്ചു. കളിയുടെ ഏഴാംമിനിറ്റില്‍ കോംഗോ ലക്ഷ്യം കണ്ടു. ഇതോടെയാണ് ആരാധകർ […]
Read more

പകരക്കാരനായി വന്ന് ചരിത്രമെഴുതി മെസി; ജോർദാനെ തകർത്ത് അർജന്‍റീന

ഡാളസ്: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശകരമായ മത്സരത്തിൽ ജോർദാനെതിരെ 3–1ന്റെ തകർപ്പൻ ജയവുമായി അർജന്റീന. ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ മുൻതൂക്കം നേടിയ അർജന്റീന, രണ്ടാം പകുതിയിൽ ജോർദാൻ ഒരു ഗോൾ തിരിച്ചടിച്ചതോടെ നേരിയ സമ്മർദ്ദം നേരിട്ടെങ്കിലും, നായകൻ ലയണൽ മെസ്സിയുടെ ഫ്രീ കിക്ക് ഗോൾ ജയമുറപ്പിച്ചു. മത്സരത്തിന്റെ 19-ാം മിനിറ്റിൽ തന്നെ അർജന്റീന മുന്നിലെത്തി. ജോർദാൻ ബോക്സിന് പുറത്തുവച്ച് ജിയോവാനി ലോ സെൽസോയെ ഫൗൾ ചെയ്തതിനെ തുടർന്ന് ലഭിച്ച ഫ്രീ കിക്ക് മനോഹരമായി ഗോൾവലയിലാക്കി. 28-ാം […]
Read more

ഗ്രൂപ്പ് ചാമ്പ്യന്മാരായി ബെൽജിയം നോക്കൗട്ടിലേക്ക്, കൂടെ ഈജിപ്തും; ഇറാൻ ഇനിയും കാത്തിരിക്കണം

വാൻകൂവർ: ഗ്രൂപ്പ് ജിയിലെ നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് ബെൽജിയം ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക്. മത്സരത്തിൽ 28-ാം മിനിറ്റിലും 50-ാം മിനിറ്റിലും ലിയാൻഡ്രോ ട്രോസാർഡ് നേടിയ ഇരട്ടഗോളുകളാണ് ബെൽജിയത്തിന് മുന്നേറ്റം നൽകിയത്. തുടർന്ന് കെവിൻ ഡിബ്രൂയ്ന്‍, റൊമേലു ലുക്കാക്കു, അലക്സിസ് സെലെമേക്കേഴ്സ് എന്നിവരും ഗോൾ നേടിയതോടെ ബെൽജിയത്തിന്റെ വിജയം അനായാസമായി. മറ്റൊരു മത്സരത്തിൽ ഈജിപ്തിനോടുള്ള സമനിലയാണ് ഇറാന്റെ നോക്കൗട്ട് പ്രതീക്ഷകൾക്ക് തിരിച്ചടിയായത്. മഹ്മൂദ് സാബറിലൂടെ അഞ്ചാം മിനിറ്റിൽ ഈജിപ്ത് മുന്നിലെത്തിയെങ്കിലും 14-ാം മിനിറ്റിൽ […]
Read more

മെസി ഇല്ലാതെ അവസാന ഗ്രൂപ്പ് മത്സരം; ജോർദാനെതിരെ അർജന്റീന

ഡാലസ്: ഗ്രൂപ്പ് ജെയിലെ തങ്ങളുടെ അവസാന മത്സരത്തിന് അർജന്റീന സൂപ്പർ താരം ലയണൽ മെസിയില്ലാതെ ഇറങ്ങുന്നു. ജോർദാനാണ് അർജന്റീനയുടെ എതിരാളികൾ. ഇതിനകം തന്നെ രണ്ട് ജയങ്ങളോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് ഉറപ്പാക്കിയിരിക്കുകയാണ് അർജന്റീന. ആദ്യ മത്സരത്തിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത അർജന്റീനയ്ക്ക് വേണ്ടി മെസി ഹാട്രിക് നേടിയിരുന്നു. രണ്ടാം മത്സരത്തിലും മെസിയുടെ ഇരട്ടഗോളുകളുടെ കരുത്തിലാണ് ടീം വിജയം സ്വന്തമാക്കിയത്. തുടർച്ചയായ മികച്ച പ്രകടനത്തിന് പിന്നാലെ മെസി ഇല്ലാതെ ഇറങ്ങുമ്പോൾ അർജന്റീനയുടെ ടീം കോച്ച് ലയണൽ […]
Read more

ജർമനിയെ അട്ടിമറിച്ച് ഇക്വഡോർ നോക്കൗട്ട് റൗണ്ടിലേക്ക്

ന്യൂജഴ്‌സി: അടിക്ക് തിരിച്ചടി എന്ന നിലയിൽ ആവേശം തീർത്ത പോരാട്ടത്തിൽ മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ച് ഇക്വഡോറിന് വമ്പൻ ജയം. ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇയിലെ അവസാന പോരാട്ടത്തിൽ 2-1നാണ് ഇക്വഡോർ ജയം പിടിച്ചെടുത്തത്. ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നു പുറത്താകുമായിരുന്ന നിലയിൽ നിന്നും മികച്ച മൂന്നാം സ്ഥാനക്കാരായി ഇക്വഡോർ നോക്കൗട്ട് സാധ്യത സജീവമാക്കി. അവസാന 32ൽ സീറ്റുറപ്പിച്ചാൽ 20 വർഷങ്ങൾക്കു ശേഷമുള്ള ഇക്വഡോറിന്റെ ലോകകപ്പ് നോക്കൗട്ട് പ്രവേശനമായി അതു മാറും. 2006ലാണ് അവർ ആദ്യമായും […]
Read more

ലോകകപ്പിലെ മെക്സിക്കൻ വിജയ​ഗാഥ; ​ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടിലേക്ക്

മോണ്ടെറി: 2026 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ട് ഉറപ്പിച്ച് സഹ ആതിഥേയരായ മെക്സിക്കോ. ഇന്ന് നടന്ന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് മെക്സിക്കോ നോക്കൗട്ടിലേക്ക് കടക്കുന്നത്. കളിച്ച മൂന്നിൽ മൂന്നും ജയിച്ചാണ് മെക്സിക്കോ അടുത്ത റൗണ്ട് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്നത്. ഗോൾ രഹിതമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം. എട്ട് ഷോട്ടുകളാണ് ഇരുടീമുകളും അടിച്ചത്. രണ്ടാം പകുതിയിൽ മെക്സിക്കോ കളംപിടിക്കുകയായിരുന്നു. 54-ാം മിനിറ്റിൽ മറ്റിയോ ഷാവേസ് ആദ്യ ​ഗോൾ നേടി. […]
Read more

സ്കോട്ലൻഡ് തവിടുപൊടി! നോക്കൗട്ടിലേക്ക് പറന്ന് കാനറിക്കൂട്ടം

2026 ഫിഫ ലോകകപ്പിൽ നോക്കൗട്ടിൽ പ്രവേശിച്ച്‌ കാനറികൾ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് സ്കോട്ലാൻഡിനെ തകർത്താണ് ബ്രസീൽ നോക്കൗട്ടിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബ്രസീലിനായി വിനീഷ്യസ് ജൂനിയർ വലകുലുക്കി. ഏഴാം മിനിട്ടിലും ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തുമായിരുന്നു വിനിയുടെ ഗോളുകൾ പിറന്നത്. കൂടാതെ മത്സരത്തിന്റെ 60-ആം മിനിറ്റിൽ മത്യേയൂസ് കുന്യയും ബ്രസീലിനായി വലകുലുക്കി. 1 – 0 എന്ന സ്കോർ ബോർഡുമായി മത്സരത്തിന്റെ ആദ്യ പകുതിക്ക് വിസിൽ മുഴങ്ങും എന്ന കരുതിയിടത്ത് വിനീഷ്യസ് വീണ്ടും […]
Read more

Recent News

Advertisement
WhiteswanTV Footer