2026 ഫിഫ ലോകകപ്പ്; ഔദ്യോഗിക പന്ത് ‘ട്രയോണ്ട’ അവതരിപ്പിച്ചു
ന്യൂയോര്‍ക്ക്: 2026 ഫിഫ ലോകകപ്പിനുള്ള ഔദ്യോഗിക മാച്ച് ബോള്‍ അവതരിപ്പിച്ച് ഫിഫ. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ ‘ട്രയോണ്ട’ എന്നപേരിലുള്ള ബോളാണ് ഫിഫ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തത്. ഇത്തവണയും അഡിഡാസാണ് പന്ത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 23മത് ഫിഫ ലോകകപ്പാണ് 2026ല്‍ നടക്കാനിരിക്കുന്നത്. 2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിനുള്ള ആദരവാണ് ഡിസൈനില്‍ ആലേഖനം ചെയ്തിട്ടുള്ളത്. ആതിഥേയത്വം വഹിക്കുന്ന മൂന്നുരാജ്യങ്ങളുടേയും വര്‍ണ്ണ പാലറ്റുകള്‍ പ്രതിഫലിപ്പിച്ചുകൊണ്ട് ചുവപ്പ്, […]
Read more