Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: 2026 FIFA World Cup

മെസ്സി, മെസ്സി…. കളിമറന്ന റൊണാൾഡോയെ കളിയാക്കി കാണികളും- VIDEO

ഹൂസ്റ്റൻ: ഫിഫ ലോകകപ്പിൽ പോർച്ചുഗലിനെ ഡിആർ കോംഗോ സമനിലയിൽ തളച്ചതോടെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു നേരെ ‘മെസ്സി, മെസ്സി’ വിളികളുമായി കാണികൾ. കളിയിൽ റൊണാൾഡോ തീർത്തും നിറംമങ്ങിയതോടെയാണ് മെസ്സിയുടെ ഹാട്രിക് ഓർമിപ്പിച്ച് കാണികളുടെ പരിഹാസം. മത്സരത്തിലുടനീളം വെറും 25 ടച്ചുകൾ മാത്രം ലഭിച്ച റൊണാൾഡോ, മൂന്നു ഷോട്ടുകൾ പായിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് ഒന്ന് പോലും ലക്ഷ്യത്തിലേക്ക് ആയിരുന്നില്ല. താരത്തിന്റെ ആറാം ലോകകപ്പാണിത്. ഒരു ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്റ്റാർട്ടിങ് ലൈനപ്പിൽ ഇറങ്ങിയിട്ടും റൊണാൾഡോയ്ക്ക് ഏറ്റവും കുറവ് ടച്ചുകൾ […]
Read more

ഇരട്ട ​ഗോളുമായി ഹാരി കെയ്ൻ; ക്രൊയേഷ്യയെ തകർത്ത് ഇം​ഗ്ലണ്ട്

ഡാലസ്: ലോകകപ്പിൽ ആദ്യ മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. നായകൻ ഹാരി കെയ്ന്റെ ഇരട്ടഗോളിന്റെ മികവിൽ 4-2 നാണ് ഇം​ഗ്ലീഷ് പടയുടെ ജയം. ബില്ലിങ്‌ഹാമും റാഷ്‌ഫോർഡുമാണ് ഇംഗ്ലണ്ടിന്റെ മറ്റ് ഗോളുകൾ സ്കോർ ചെയ്തത്. മാർട്ടിൻ ബട്ടുറീന, പെറ്റാർ മൂസ എന്നിവരാണ് ക്രൊയേഷ്യക്കായി വല കുലുക്കിയത്. മത്സരത്തിൽ നേടിയ രണ്ട് ഗോളുകളോടെ ഇംഗ്ലണ്ടിന്റെ ലോകകപ്പിലെ എക്കാലത്തെയും ടോപ് സ്‌കോറർ റെക്കോർഡിനൊപ്പമെത്തി ഹാരി കെയ്ൻ. മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയത് ഇംഗ്ലണ്ടായിരുന്നു. അതിന്റെ ഫലമായി 12ാം മിനിറ്റിൽ […]
Read more

ലോകകപ്പ് ലക്ഷ്യമിട്ട് റൊണാൾഡോയും സംഘവും ഇന്നിറങ്ങും

ഹൂസ്റ്റൺ: കിരീട പ്രതീക്ഷയോടെ പോർച്ചുഗൽ ഇന്ന് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നു. ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഗ്രൂപ്പ് കെയിൽ കോംഗോയാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഇന്ന് രാത്രി 10:30-നാണ് മത്സരം. ലോകമെമ്പാടുമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ഈ ടൂർണമെന്റിനെ കാണുന്നത്. തന്റെ ആറാം ലോകകപ്പിനാണ് റൊണാൾഡോ ഇന്നിറങ്ങുന്നത്. പ്രായം മുന്നേറിയെങ്കിലും മികച്ച ഫോം ഇപ്പോഴും നിലനിർത്തുന്ന താരം ടീമിന്റെ പ്രധാന പ്രതീക്ഷയാണ്. ഗ്രൂപ്പ് കെയിൽ ഉസ്‌ബെക്കിസ്ഥാൻ, കൊളംബിയ എന്നിവരാണ് മറ്റ് ടീമുകൾ. താരതമ്യേന ദുർബലരായ […]
Read more

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി ഫ്രാൻസ്

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ സെനഗലിനെ 3-1ന് കീഴടക്കി ഫ്രാന്‍സിന് വിജയത്തുടക്കം. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപ്പെ നേടിയ ഇരട്ട ഗോളാണ് ഫ്രാന്‍സിന് ജയം സമ്മാനിച്ചത്. ഫ്രഞ്ച് ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന റെക്കോര്‍ഡും എംബാപ്പെ സന്തമാക്കി. ഇപ്പോൾ 14 ​ഗോളുകളാണുള്ളത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ സെനഗല്‍ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയില്‍ ഫ്രാന്‍സ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 66-ാം മിനിറ്റില്‍ എംബാപ്പെ ഫ്രാന്‍സിന്റെ ആദ്യ […]
Read more

ആ 40 വയസുള്ള അതികായന് മുന്നിൽ സ്പെയിൻ ‘സുല്ലിട്ടു’; ആരാണ് വോസിന്യ?

അറ്റ്ലാന്റ: കാൽപന്തിലെ അതികായരായ സ്പെയിനിനെ ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കാബോ വെർദെ ഒരു ​ഗോളടിക്കാൻ പോലും സമ്മതിക്കാതെ കത്രിക പൂട്ടിട്ടപ്പോൾ ആരാധകർ ശ്രദ്ധിച്ചത് ബാറിനു കീഴിൽ പാറ പോലെ ഉറച്ചു നിന്ന അവരുടെ ​ഗോൾ കീപ്പറെയാണ്. അയാളുടെ ലോകകപ്പ് അരങ്ങേറ്റമായിരുന്നു ഇത്. 40ാം വയസിലാണ് ആ മനുഷ്യൻ ലോകകപ്പിൽ അരങ്ങേറുന്നത്! യോസിമാർ ജോസ് എവോറ ഡിയാസ് എന്ന വോസിന്യ ഒറ്റ കളിയിലൂടെ ഫുട്ബോൾ ലോകത്തെ ഹീറോയായി. സ്പെയിനിനെതിരായ മിന്നും പ്രകടനത്തിന് പിന്നാലെ മണിക്കൂറുകൾ കൊണ്ട് ഫോളോവേഴ്സിന്റെ എണ്ണം […]
Read more

സ്പെയിന് സമനിലപൂട്ട്; ചാമ്പ്യന്മാരെ വെള്ളം കുടിപ്പിച്ച് കേപ് വെര്‍ദെ

ബോസ്റ്റണ്‍: ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ ശക്തരായ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കേപ് വെര്‍ഡെ. മത്സരത്തിലുടനീളം പ്രതിരോധത്തിന് മുൻതൂക്കം നൽകി കളിച്ച കേപ് വെര്‍ദെ, സ്പെയിന്റെ മുന്നേറ്റങ്ങളെ ഫലപ്രദമായി നിയന്ത്രിച്ചു. ആദ്യ പകുതിയിൽ സ്പെയിൻ താളം കണ്ടെത്താൻ ബുദ്ധിമുട്ടി. കേപ് വെര്‍ദെയുടെ ഗോൾമുഖത്തേക്ക് നടത്തിയ ശ്രമങ്ങൾ ഗോൾകീപ്പർ വൊസിഞ്ഞയുടെ മികച്ച റിഫ്ളക്സുകൾക്ക് മുന്നിൽ പരാജയപ്പെട്ടു. പതിവ് സ്ഥാനത്ത് നിന്ന് മാറി കളിച്ച ഫെറാൻ ടോറസിനും ഗാവിക്കും പ്രതീക്ഷിച്ച രീതിയിൽ മുന്നേറ്റം സൃഷ്ടിക്കാനായില്ല. രണ്ടാം പകുതിയിൽ ലമീൻ […]
Read more

ആദ്യ മത്സരത്തിന് സ്പെയിൻ ഇറങ്ങുന്നു; എതിരാളികൾ അരങ്ങേറ്റക്കാരായ കേപ് വെർദെ

‌അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലേക്ക് മറ്റൊരു കുഞ്ഞൻ ടീം കൂടി കയറുന്നു. ആഫ്രിക്കൻ രാജ്യമായ കേപ് വെർദെ ഇന്ന് മൈതാനത്തിറങ്ങും. മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ മുൻ ലോക ചാമ്പ്യന്മാരും യൂറോപ്യൻ ജേതാക്കളുമായ സ്പെയിനാണ് കേപ് വെർദെയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 9:30 നാണ് മത്സരം. മികച്ച ജയത്തോടെ ടൂർണമെന്റിന് തുടക്കമിടാനാണ് സ്പെയിൻ ഒരുങ്ങുന്നത്. കേപ് വെർദെ സ്വപ്നം കാണുന്നത് ഒരു വമ്പൻ അട്ടിമറിയും. സൗദി അറേബ്യ, യുറുഗ്വായ് എന്നിവരാണ് ഈ […]
Read more

കാനറിക്കരുത്തിന് നടുവിൽ സിംഫണി തീർത്ത 18കാരൻ; അയൂബ് ബൗവാഡി- ഓർത്ത് വെച്ചോ ഈ പേര്….

പതിനെട്ട് വയസ് മാത്രം പ്രായമുള്ള ഒരു പയ്യൻ, അഞ്ച് ലോകകപ്പുകളിൽ മുത്തമിട്ട, കാൽപന്ത് ലോകത്തെ കിരീടമുള്ള രാജാക്കന്മാരായ സാക്ഷാൽ മഞ്ഞപ്പടയെ അക്ഷരാർത്ഥത്തിൽ വിറപ്പിക്കുന്നൊരു കാഴ്ച്ചയ്ക്കാണ് റുഥർഫോർഡിലെ ന്യൂജേഴ്സി സ്റ്റേഡയം സാക്ഷ്യം വഹിച്ചത്. കാസെമിറോയെയും രണ്ടാം പകുതിയിൽ ഫാബിഞ്ഞോയെയും പോലുള്ള ലോകോത്തര പരിചയസമ്പത്തുള്ള ബ്രസീലിയൻ മധ്യനിരയെ നേരിടുക എന്നത് ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടം പോലെയാണ് പലരും നോക്കിക്കണ്ടത്. എന്നാൽ, ഒരു സംഗീതജ്ഞൻ യാതൊരു പിഴവുമില്ലാതെ തന്റെ സിംഫണി ചിട്ടപ്പെടുത്തുന്നത് പോലെയാണ് അയ്യൂബ് ബൗവാഡി മൊറോക്കോയുടെ കളി നിയന്ത്രിച്ചത്. […]
Read more

ബ്രസീലിനെ വിറപ്പിച്ച് മൊറോക്കോ; സമനിലയുമായി രക്ഷപ്പെട്ട് മഞ്ഞപ്പട

ന്യൂയോർക്ക്: ലോകകപ്പിൽ അഞ്ച് തവണ ചാംപ്യന്മാരായ ബ്രസീലിനെ സമനിലയിൽ തളച്ച് മൊറോക്കോ. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ കാനറികളെ 1-1 എന്ന നിലയിലാണ് മൊറോക്കോ തളച്ചത്. മൊറോക്കോയ്ക്കായി ഇസ്മായിൽ സായ്ബാറിയും ബ്രസീലിനായി വിനീഷ്യസ് ജൂനിയറും ​ഗോൾ നേടി. ഇരു ടീമുകളും ആവേശകരമായ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പിന്നീട് ​ഗോൾ നേടാൻ സാധിച്ചില്ല. സമനിലയായതോടെ ഗ്രൂപ്പ് സിയിൽ ബ്രസീലും മൊറോക്കോയും ഓരോ പോയിന്റ് പങ്കിട്ടു. കളിയിലുടനീളം കാനറികളെ അടിമുടി വിറപ്പിച്ചാണ് മൊറോക്കോ സമനിലയിൽ കളിയവസാനിപ്പിച്ചത്. മത്സരത്തിന്റെ 21ാം മിനിറ്റിൽ ബ്രസീലിനെ ഞെട്ടിച്ച് […]
Read more

ലോകകപ്പ് കാണാൻ ആളില്ലേ? ഒഴിഞ്ഞ ​ഗ്യാലറികൾ; പണികൊടുത്തത് ഉയർന്ന ടിക്കറ്റ് തുക

മെക്‌സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പ് തുടങ്ങിയതിന് പിന്നാലെ സ്റ്റേഡിയങ്ങളിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങൾ ചർച്ചയാകുന്നു. ഉദ്ഘാടന മത്സരം നടന്ന മെക്‌സിക്കോ സിറ്റിയിലെ ആസ്ടെക്ക സ്റ്റേഡിയത്തിൽ 80,000-ത്തിലധികം കാണികൾ എത്തിയിരുന്നെങ്കിലും, അന്ന് തന്നെ നടന്ന ഗ്വാഡലഹാരയിലെ ദക്ഷിണ കൊറിയ-ചെക്ക് റിപ്പബ്ലിക് മത്സരത്തിൽ ഗാലറികൾ പലയിടത്തും ഒഴിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. ശനിയാഴ്ച പുലർച്ചെ നടന്ന കാനഡ – ബോസ്‌നിയ മത്സരത്തിലും ഗാലറികൾ പലതും ഒഴിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. ഇതോടെ ലോകകപ്പ് ടിക്കറ്റുകളുടെ നിരക്ക് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായി. കാൽപന്ത് പ്രേമികളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer