Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: 72nd Nehru Trophy Boatrace

നെഹ്റു ട്രോഫി സമ്മാനത്തുക കുത്തനെ കൂട്ടി; ഒന്നാം സമ്മാനം ഇനി 25 ലക്ഷം രൂപ

തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിയുടെ സമ്മാനത്തുക സർക്കാർ വൻതോതിൽ വർധിപ്പിച്ചു. ഇനി ഒന്നാം സമ്മാനം നേടുന്ന ചുണ്ടൻവള്ളത്തിന് 25 ലക്ഷം രൂപ ലഭിക്കും. രണ്ടാം സമ്മാനമായി 20 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 15 ലക്ഷം രൂപയും നൽകും. നിലവിൽ ഒന്നാം സമ്മാനമായി 5 ലക്ഷം രൂപയായിരുന്നു നൽകിയിരുന്നത്. വള്ളംകളിക്കുള്ള സർക്കാർ ഗ്രാന്റും വർധിപ്പിച്ചു. രണ്ട് കോടി രൂപയായാണ് സർക്കാർ ഗ്രാന്റ് ഉയർത്തിയത്. 1952-ൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആലപ്പുഴ സന്ദർശിച്ചപ്പോഴാണ് നെഹ്റു ട്രോഫി […]
Read more

72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന്

ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22-ന് ശനിയാഴ്ച പുന്നമടക്കായലിൽ നടത്താൻ തീരുമാനമായി. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ഓണാഘോഷ സമയത്ത് ജലമേള നടത്തുന്നത് പ്രവാസികളും വിനോദസഞ്ചാരികളും ഉൾപ്പെടെയുള്ള കാണികൾക്ക് കൂടുതൽ സൗകര്യമാകുമെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ ഈ വർഷം വള്ളംകളി ഓണാഘോഷ കാലഘട്ടത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. […]
Read more
Advertisement
WhiteswanTV Footer