Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: A K Balan

ED അന്വേഷണം; ഞങ്ങള്‍ക്ക് നേരെ വന്ന കൈ യുഡിഎഫിന് നേരെ തിരിയും: എ കെ ബാലന്‍

പാലക്കാട്: സിഎംആര്‍എല്‍-എക്‌സാലോജിക് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തില്‍ പ്രതികരിച്ച് എ കെ ബാലന്‍. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ. വീണ ടിയെ ചോദ്യം ചെയ്യുന്നതില്‍ കുഴപ്പം എന്താണ്. ഇ ഡി അന്വേഷണത്തില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകാന്‍ പോകുന്നത് ഇടതുപക്ഷത്തിന് നേരെ ആവില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. തങ്ങള്‍ക്ക് നേരെ വന്ന കൈ യുഡിഎഫിന് നേരെ തിരിയുമെന്ന് എ കെ ബാലന്‍ പറഞ്ഞു. മാസപടി കേസില്‍ മാത്യു കുഴല്‍നാടനാണ് തുടക്കക്കാരന്‍. വിഷയം വിജിലന്‍സ് കോടതി തള്ളി. റിവിഷന്‍ […]
Read more

പി.കെ. ശശി കോൺഗ്രസിൽ ചേരുമോ എന്നുപറയാൻ ഞാൻ ജോത്സ്യനല്ല: എ.കെ. ബാലൻ

പാലക്കാട്: പി.കെ. ശശി രാജിവെച്ചതിന് താൻ എന്ത് ചെയ്യാനാണെന്ന് എ.കെ. ബാലൻ. ശശി കോൺഗ്രസിലേക്ക് പോകുമോ എന്ന് പറയാൻ താൻ ജോത്സ്യൻ അല്ലെന്നും എ.കെ. ബാലന്റെ പ്രതികരണം. ഷൊർണ്ണൂർ മുൻ എംഎൽഎ കൂടിയായിരുന്ന ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേതക്ക് തരംതാഴ്ത്തിയിരുന്നു. ഇതേച്ചൊല്ലി സിപിഎമ്മുമായി അദ്ദേഹം അസ്വാരസ്യത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് ശശി രാജിവെച്ചത്. രാജിക്കു പിന്നാലെ ശശി കോൺഗ്രസിൽ ചേരുമെന്നുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കായിരുന്നു എ.കെ. ബാലന്റെ മറുപടി.
Read more

വിവാദ പരാമർശത്തിൽ ക്ഷമാപണം നടത്തണം; എ കെ ബാലന് വക്കീൽ നോട്ടീസ്

കൊച്ചി: വിവാദ പരാമർശത്തെ തുടർന്ന് സിപിഎം നേതാവ് എ. കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി മുഹമ്മദ്‌ സാഹിബ് ആണ് നോട്ടിസ് അയച്ചത്. ഒരു കോടി രൂപയാണ് നഷ്ട പരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാ അത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്നായിരുന്നു എ കെ ബാലൻറെ പരാമർശം. ഈ പ്രസ്താവന 7 ദിവസത്തിനകം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ക്ഷമാപണം നടത്തിയില്ലെങ്കിൽ ക്രിമിനൽ കേസ് നടപടികളുമായി മുന്നോട്ടു […]
Read more

പാലക്കാട് സരിനെ നിര്‍ത്തിയാന്‍ മുന്നേറ്റമുണ്ടാകുമോ?; തന്റെ കൈയില്‍ കവടിയില്ലെന്ന് എ കെ ബാലന്‍

പാലക്കാട്: വടകരയില്‍ കോണ്‍ഗ്രസ്-ബിജെപി ഡീല്‍ യാഥാര്‍ത്ഥ്യമാണെന്ന് തെളിഞ്ഞുവെന്ന് മുന്‍ മന്ത്രി എ കെ ബാലന്‍. സര്‍ക്കാരിനെ ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് ഈ ഡീല്‍. പാലക്കാട്ടെ സരിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എ കെ ബാലന്‍ പ്രതികരിച്ചു. സരിനെ നിര്‍ത്തിയാല്‍ എല്‍ഡിഎഫിന് മണ്ഡലത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമോയെന്ന ചോദ്യത്തോട് ‘എന്റെ കൈയ്യില്‍ കവടിയില്ല എന്നും എ കെ ബാലന്‍ പ്രതികരിച്ചു. സരിന്റെ ഭാഗത്ത് നിന്നും ഞെട്ടിപ്പിക്കുന്ന പ്രതികരണങ്ങളാണ് ഉണ്ടായത്. അത് ഗൗരവമായി കേരളീയ സമൂഹം ചര്‍ച്ച ചെയ്യണം. ബിജെപിക്കാരുടെ വീട്ടില്‍ […]
Read more

‘അന്യവര്‍ഗ വിഭാഗങ്ങള്‍’ എസ് എഫ് ഐ-യുടെ ചാപല്യം;എ കെ ബാലന്‍

സിപിഎമ്മിനും പിണറായി വിജയന്‍ സര്‍ക്കാരിനും കൂനിന്‍ മേല്‍ കുരു എന്ന പോലെയാണ് എസ് എഫ് ഐ എന്ന വിദ്യാര്‍ത്ഥി സംഘടന.തുടര്‍ഭരണത്തില്‍ കയറി വിവാദങ്ങളില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്ന പിണറായി സര്‍ക്കാരിന് അടിക്കടി തലവേദന സൃഷ്ട്ടിക്കാനുളള ഒരവസരവും കുട്ടി സഖാക്കള്‍ പാഴാക്കില്ല.എസ് എഫ് ഐയുടെ വിപ്ലവ സിങ്കങ്ങളായ സഖാക്കളുടെ പോരാട്ടഗാഥയിലേക്കുളള ഏറ്റവും പുതിയ ഏടാണ് കൊയിലാണ്ടി ഗുരുദേവ കോളേജിലെ എസ്എഫ് ഐ സംഘര്‍ഷം. കോളേജ് പ്രിന്‍സിപ്പാലിനെ എസ്എഫ് ഐ നേതാക്കള്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം […]
Read more

ജമാഅത്തും എസ് ഡി പിയും UDF നെ വിജയിപ്പിച്ചു- എ കെ ബാലന്‍

പാലക്കാട്:കേരളത്തിലെ യു ഡി എഫിനുണ്ടായ വലിയ വിജയത്തിനു പിന്നില്‍ ജമാഅത്തും, എസ് ഡി പി ഐയുമാണെന്ന് സി പി എം നേതാവ് എ കെ ബാലന്‍. ഇത് രാജ്യത്തിന് വലിയ അപകടമാണ്. തൃശ്ശൂരില്‍ ബി ജെ പി അക്കൗണ്ട് തുറന്നിട്ടുണ്ട്. എന്നാല്‍ സുരേഷ് ഗോപിക്ക് ലഭിച്ച വോട്ടുകളെല്ലാം ബി ജെ പി വോട്ടാണെന്ന് കരുതരുത്. എല്‍ ഡി എഫ് വോട്ടുകള്‍ ചോര്‍ന്നിട്ടില്ല, ഞങ്ങളെ സംബന്ധിച്ചിടത്തോളം ഉണ്ടായിരിക്കുന്ന തിരിച്ചടികള്‍ പരിശോധിക്കുമെന്നും തിരുത്തേണ്ടത് വല്ലതുമുണ്ടെങ്കില്‍ തിരുത്തുമെന്നും  എ കെ ബാലന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix