ആമിർ ഖാൻ @ 60; പ്രണയം വെളിപ്പെടുത്തി താരം
മുംബയിൽ 60ാം പിറന്നാൾ ആഘോഷത്തിനിടെ പ്രണയിനിയെ പരിചയപ്പെടുത്തി ആമിർ ഖാൻ. ബംഗളൂരു സ്വദേശിനിയായ ഗൗരി സ്പ്രാറ്റ് ആണ് ആമിറിന്‍റെ പുതിയ പങ്കാളി. വാർത്താ സമ്മേളനത്തിനിടെയാണ് നടൻ തന്റെ കാമുകി ഗൗരിയെ മാദ്ധ്യമങ്ങൾക്ക് പരിചയപ്പെടുത്തിയത്. ഗൗരി നിലവിൽ അമീർ ഖാന്റെ പ്രൊഡക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ആറു വയസുള്ള ഒരു മകനുള്ള ഗൗരിക്കൊപ്പം ലിവിംഗ് ടുഗദറിലാണെന്നും താരം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം സൽമാൻഖാനെയും ഷാരൂഖ് ഖാനെയും ഗൗരിയ്ക്ക് പരിചയപ്പെടുത്തി. ഗൗരി തന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായും അവർ തങ്ങളുടെ […]
Read more

