Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥാനാണ്, എനിക്ക് കൊമ്പൊന്നുമില്ല; മാപ്പ് പറഞ്ഞ് നടന്‍ ബൈജു

കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ ക്ഷമ ചോദിച്ച് നടന്‍ ബൈജു സന്തോഷ്. അഹങ്കാരം നിറഞ്ഞ സംസാരമുണ്ടായതായി ആര്‍ക്കെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടെകില്‍ മാപ്പ് ചോദിക്കുന്നതായി നടന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഞായറാഴ്ച കാവടിയാറില്‍ നിന്ന് വെള്ളയമ്പലത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. വണ്ടിയുടെ ഫ്രന്റ് ടയര്‍ പഞ്ചറായിനിയന്ത്രണം നഷ്ടമാവുകയും ഒരു സ്‌കൂട്ടര്‍ യാത്രികന്റെ ദേഹത്ത് തട്ടുകയും ചെയ്തു. അയാള്‍ക്ക് മുറിവോ ചതവോ ഒന്നും തന്നെ […]
Read more

അത്തോളിക്കടത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 40 പേർക്ക് പരിക്ക്

അത്തോളി : സ്വകാര്യബസ്സുകളുടെ അമിതവേഗതമൂലം കോഴിക്കോട് ജില്ലയിലെ അത്തോളിക്കടത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 40 പേർക്ക് പരിക്ക്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ 20 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും 20 പേരെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അത്തോളിയിലെ കോളിയോട്ട് താഴെയാണ് അപകടമുണ്ടായത്.
Read more

എസ്‌കവേറ്റര്‍ ഇടിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത: എസ്‌കവേറ്റര്‍ ഇടിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മരിച്ചു. ദിനേശ് നഗര്‍ ഓട്ടോ സ്റ്റാന്‍ഡിന് സമീപമാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെ തെക്കന്‍ കൊല്‍ക്കത്തയിലെ ബാന്‍സ്‌ദ്രോണി മേഖലയിലാണ് ദാരുണ സംഭവം. ട്യൂഷന്‍ ക്ലാസിലേക്ക് പോകുമ്പോഴാണ് കുട്ടിയെ ജെസിബി ഇടിച്ചത്. നാട്ടുകാര്‍ ഉടനെ ടോളിഗഞ്ചിലെ ബാംഗൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ജെസിബി ഡ്രൈവര്‍ സംഭവ സ്ഥലത്തു നിന്ന് ഓടിപ്പോയി. അപകടമുണ്ടാക്കിയ ജെസിബി പ്രതിഷേധത്തിനിടെ തകര്‍ത്തു. ഏറെ നാളായി അറ്റകുറ്റപ്പണി നടത്താത്ത റോഡിന്റെ ശോചനീയാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ചു.
Read more

പൂനെയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മൂന്ന് മരണം; മരിച്ചവരില്‍ മലയാളിയും

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മൂന്ന് മരണം. ബാവ്ധാന്‍ മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെടുന്നു. വ്യോമസേനയിലെ റിട്ടയേര്‍ഡ് പൈലറ്റും കൊല്ലം കുണ്ടറ സ്വദേശിയുമായ ഗിരീഷ് പിള്ളയാണ് മരിച്ചത്. മറ്റൊരു പൈലറ്റായ പ്രീതം ഭരദ്വാജ്, എഞ്ചിനീയര്‍ പരംജിത്ത് എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റ് രണ്ട് പേര്‍. മൂടല്‍മഞ്ഞാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Read more

കോതമംഗലത്ത് മരം കാറിന് മുകളില്‍ വീണ് ഒരാള്‍ മരിച്ചു

കൊച്ചി:എറണാകുളം കോതമംഗലത്ത് ശക്തമായ മഴയില്‍ മരം കടപുഴകി കാറിന് മുകളിലേക്ക് വീണ് ഒരാള്‍ മരിച്ചു.ഇടുക്കി സ്വദേശി ആശുപത്രി ആവശ്യത്തിന് കൊച്ചിയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.നേര്യമംഗലം വില്ലേജ് വില്ലാഞ്ചിറ ഭാഗത്താണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.വാഹനം വെട്ടിപ്പൊളിച്ചാണ് ആളെ പുറത്തെടുത്തത്.സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ്സിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.
Read more

മലപ്പുറത്ത് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

മലപ്പുറം:മേല്‍മുറി മുട്ടിപ്പടിയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു.വ്യാഴാഴ്ച ഉച്ചക്ക് 12.25ഓടെയാണ് അപകടം.കോഴിക്കോട് ഭാഗത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറുകയായിരുന്നു.ഓട്ടോയിലുണ്ടായിരുന്ന മഞ്ചേരി പുല്‍പ്പറ്റ ഒളമതില്‍ സ്വദേശികളായ അഷ്‌റഫ് (35), ഭാര്യ സാജിദ (37), മകള്‍ ഫിദ (15) എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
Read more

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നേഴ്‌സ് മരിച്ചു

അങ്കമാലി:വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന നഴ്‌സ് മരിച്ചു.അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നഴ്‌സ്ലിജി കെ. ജി.( 35) ആണ് മരിച്ചത്.കടുകുളങ്ങര അയ്യമ്പുഴ സ്വദേശിയാണ് ലിജി.കഴിഞ്ഞ വെള്ളിയാഴ്ച മഞ്ഞപ്ര സെന്റ് പാട്രിക്സ് സ്‌കൂളിന്റെ മുമ്പിലാണ് അപകടം നടന്നത്. ലിജി സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിക്കുകയായിരുന്നു.അപകടത്തില്‍ ഗുരുതരമായ പരിക്കുപറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് ഉച്ചയോടു കൂടി മരണം സംഭവിച്ചു.നീലീശ്വരം സ്വദേശികളായ ജോര്‍ജിന്റെയും, ലില്ലിയുടെയും മൂത്ത മകളാണ് ലിജി.ഭര്‍ത്താവ് അരുണ്‍.ഏക മകള്‍ ആന്‍ഡ്രിയ അമലാപുരം മരിയ ഭവന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
Read more

വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

കണ്ണൂര്‍:പിലാത്തറയില്‍ ദേശിയപാതയ്ക്ക് സമീപം വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു.കുഞ്ഞിമംഗലം സ്വദേശി റിയാസ് ആണ് മരിച്ചത്.ഇന്നലെ രാത്രി എം.ജി.എം കോളേജ് കവലയില്‍ ഹൈവെ വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സര്‍വ്വീസ് റോഡിലാണ് അപകടമുണ്ടായത്.ദേശീയപാതയ്ക്ക് സമീപമുളള വെളളക്കെട്ടില്‍ വീണ് ഗുരുതരമായി പരിക്കേറ്റ റിയാസ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
Read more

ലോറിയും ബൈക്കും കൂട്ടിയടിച്ച് യുവാവ് മരിച്ചു

പത്തനംതിട്ട: കോന്നി പൂവൻപാറയിൽ ലോറിയും ബൈക്കും കൂട്ടിയടിച്ച് യുവാവ് മരിച്ചു. എലിമുള്ളം പ്ലാക്കൽ സ്വദേശി ശരത്ത് (23) ആണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി പൂവൻപാറയിൽ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കാണ് അപകടം സംഭവിച്ചത്.
Read more

കണ്ണൂരില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂര്‍:കണ്ണൂര്‍ താഴെ ചൊവ്വയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ചാലാട് പന്നേന്‍ പാറയിലെ ചെറുമണലില്‍ ഹൗസിലെ സബിന്‍ മോഹന്‍ദാസ്(41) ആണ് ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴോടെ താഴെ ചൊവ്വ റെയില്‍വേ ഗെയിറ്റിന് സമീപം ദേശീയപാതയിലാണ് അപകടം.തലശേരി ഭാഗത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി എതിരേ വരികയായിരുന്ന സബിന്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സബിനെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരിക്കുകയായിരുന്നു. ബിജെപി നേതാവ് ജയന്ത് സിന്‍ഹയുടെ മകന്‍ ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യ […]
Read more

Recent News

Advertisement
WhiteswanTV Footer