Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

കൊ​ച്ചി​യി​ൽ കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് അ​പ​ക​ടം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

കൊ​ച്ചി: കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ഒ​രാ​ൾ​ക്ക് പ​രി​ക്ക്. കോ​ട്ട​യം സ്വ​ദേ​ശി ജ​യിം​സി​നാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ക​ള​മ​ശ്ശേ​രി അ​പ്പോ​ളോജം​ഗ് ഷ​ന് സ​മീ​പ​ത്തെ മേ​ൽ​പ്പാ​ല​ത്തി​ൽ ഇ​ന്ന് പു​ല​ർ​ച്ചെയാണ് അ​പ​ക​ടം. ആ​ലു​വ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റി​ന് മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന വാ​ഹ​നം വെ​ള്ള​ക്കെ​ട്ട് ക​ണ്ട് ബ്രേക്ക് ഇട്ടതായിരുന്നു അപകട കാരണം. കാ​റി​ൽ വ​ന്നി​രു​ന്ന ജെ​യിം​സ് കാ​ർ പെ​ട്ടെ​ന്ന് വെ​ട്ടി​ച്ച​തോ​ടെ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് പാ​ല​ത്തി​ന്‍റെ സൈ​ഡി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ കാ​റി​ൽ വ​ന്നി​രു​ന്ന ജെ​യിം​സ് കാ​ർ പെ​ട്ടെ​ന്ന് വെ​ട്ടി​ച്ച​തോ​ടെ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് […]
Read more

വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം; മരിച്ചത് വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി

മലപ്പുറം: മത്സ്യബന്ധനത്തിനിടെ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് അരിയല്ലൂർ എൻസി ഗാർഡന് സമീപം താമസിക്കുന്ന നവാസാണ് (39) മരിച്ചത്. മത്സ്യബന്ധനത്തിനിടെ പരപ്പനങ്ങാടി കടലിലാണ് ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ചത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. പരപ്പനങ്ങാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ‘ഇത്തിഹാദ്’ ഫൈബർ വള്ളവും ആനങ്ങാടി സ്വദേശികളുടെ ‘റുബിയാൻ’ വള്ളവുമാണ് കൂട്ടിയിടിച്ചത്. വലയിടുന്നതിനിടെ പ്രതികൂല കാലാവസ്ഥയിൽ നിയന്ത്രണം വിട്ട വള്ളങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. നവാസ് വള്ളത്തിൽ തലയിടിച്ചുവീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. […]
Read more

ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

എറണാകുളം:കൂത്താട്ടുകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രികനായ രാമപുരം കരിക്കനാട്ട് വിഷ്ണുവാണ് (28) അത്ഭുതകരമായി രക്ഷപ്പെട്ടത്. പെരുമ്പാവൂർ– തിരുവനന്തപുരം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നു പെട്ടെന്ന് റോഡിലേക്കിറങ്ങിയതോടെ ബ്രേക്ക് പിടിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വിഷ്ണു ബസിനടിയിലേക്ക് വീണെങ്കിലും അപകടം ഒഴിവായി.പരുക്കേറ്റ വിഷ്ണുവിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് എത്തി റോഡിലെ ഗതാഗതം […]
Read more

മിനിടെമ്പോ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; മരിച്ചത് എടത്വാ സ്വദേശി രോഹിത്

ആലപ്പുഴ: ആലപ്പുഴ എടത്വയിൽ മീൻ കയറ്റിവന്ന മിനിടെമ്പോ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. എടത്വാ സ്വദേശി രോഹിത് സജീവാണ് മരിച്ചത്. രാവിലെ 8.30 ന് അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് വെച്ചാണ് അപകടം ഉണ്ടായത്. അമ്പലപ്പുഴയിൽ നിന്നും മീൻ കയറ്റി വന്ന മിനിടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവിൻ്റെ തല തകർന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തിരുവല്ല ബിലിവേഴ്സ് സ്വകാര്യ മെഡിക്കൽ കോളേജ് […]
Read more

കെഎസ്ആര്‍ടിസി കണ്ടക്ടർ മരിച്ച നിലയിൽ; സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞതെന്ന് നിഗമനം

കെഎസ്ആർടിസി കണ്ടക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പെരുനാട് കൂനംകരയിലാണ് സംഭവം. കൂനംകര സ്വദേശി സജീവ് (45) ആണ് മരിച്ചത്. സ്കൂട്ടർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തലശ്ശേരിയിൽ കെഎസ്ആർടിസിയുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്ത് മടങ്ങിവരികയായിരുന്നു സജീവ്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. സ്കൂട്ടറോടിച്ച് വരുന്നതിനിടെ തെന്നി മറിഞ്ഞതാണോ അതോ നിയന്ത്രണം വിട്ട് മറിഞ്ഞതാണോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
Read more

ബസും കാറും കൂട്ടിയിടിച്ചു; കാ‍ർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്ക്

ആലപ്പുഴ: കെ എസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ആലപ്പുഴ ഹരിപ്പാടാണ് സംഭവം.പരിക്കേറ്റ കാർ യാത്രക്കാരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. ഇവരെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഹരിപ്പാട് കരുവാറ്റയിൽ തിങ്കളാഴ്ച രാവിലെ 7.50 ഓടെയായിരുന്നു അപകടം. ഹരിപ്പാട് നിന്നും ആലപ്പുഴ ഭാ​ഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും എതിർഭാ​ഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ വന്ന പിക്കപ്പ് വാനും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാ​ഗം പൂർണ്ണമായും തകർന്ന നിലയിലാണ്.
Read more

സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് അപകടം; ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ∙ ദേശീയപാതയിൽ അരൂർ ക്ഷേത്രം കവലയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടം സംഭവിച്ചത്.തുറവൂരിൽ ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. അരൂർ തച്ചാറ വീട്ടിൽ ജോമോന്റെ ഭാര്യ എസ്തർ (27) ആണ് മരിച്ചത്. ദേശീയപാതയിൽ ഉയരപ്പാത നിർമാണം നടക്കുന്നയിടത്താണ് അപകടമുണ്ടായത്. ടോറസ് ജോമോൻ ഓടിച്ച സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് പിൻ സീറ്റിലായിരുന്ന എസ്തർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. എസ്തറിന് സംഭവസ്ഥലത്തുതന്നെ ജീവൻ നഷ്ടമായി. മൃതദേഹം അരൂക്കുറ്റി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

കടലിൽ മരണത്തെ മുഖാമുഖം കണ്ട് അച്ഛനും മക്കളും; രക്ഷിച്ച് പോലീസ് സംഘം

തൃശൂർ: കടലിൽ മരണത്തെ മുഖ മുഖം കണ്ട അച്ഛനും മക്കളും. അഴീക്കോട് മുണ്ടയ്ക്കൽ ബീച്ചിൽ സമ്മർ ഫെസ്റ്റ് കാണാൻ എത്തിയ യുവാവിനെയും മക്കളുമാണ് അപകടത്തിപെട്ടത്‌.തക്ക സമയം തീരദേശ പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് മൂന്നുപേരെയും രക്ഷിക്കാനായത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. കടൽത്തീരത്ത് നിൽക്കുകയായിരുന്ന അച്ഛന്റെയും മക്കളുടെയും അടുക്കൽ പൊടുന്നനെ കൂറ്റൻ തിരമാലയടിക്കുകയായിരുന്നു. തുടർന്ന് 3 പേരും കടലിൽ വീണു. യുവാവ് കുഞ്ഞിനെയുമെടുത്തു ഉടൻ എഴുന്നേറ്റു. എന്നാൽ, മൂത്ത കുട്ടി തിരയിൽപ്പെട്ടു. ഉടൻ കുഞ്ഞിനെയുമെടുത്തു മൂത്ത മകളെ രക്ഷിക്കാൻ […]
Read more

വ്യൂപോയിന്റിൽ നിന്ന് 70 അടി താഴ്ചയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി; അപകടംപുലർച്ചെ 3.45 ന്

ഇടുക്കി: ശനിയാഴ്ച പുലർച്ചെ വണ്ണപ്പുറം കോട്ടപ്പാറ വ്യൂപോയിന്റിൽ നിന്ന് 70 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ 23 വയസ്സുള്ള യുവാവിനെ തൊടുപുഴ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. വണ്ണപ്പുറം അരക്കത്തോട്ടം സ്വദേശിയായ സാംസൺ ജോർജിനെയാണ് രക്ഷപ്പെടുത്തിയത്.സാംസൺ എന്നയാൾ രണ്ട് സുഹൃത്തുക്കളോടൊപ്പം വ്യൂപോയിന്റ് സന്ദർശിക്കുന്നതിനിടെ പുലർച്ചെ 3.30 ഓടെ വഴുതി വീണു. സുഹൃത്തുക്കൾ ഉടൻ തന്നെ വണ്ണപ്പുറം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. മുന്നറിയിപ്പിനെ തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. പുലർച്ചെ 3.45 ഓടെ തൊടുപുഴ ഫയർഫോഴ്‌സിൽ നിന്നുള്ള ഒരു സംഘം […]
Read more

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊച്ചി: ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാറിടിച്ച് അപകടത്തിൽപ്പെട്ട വീട്ടമ്മക്ക് ദാരുണാന്ത്യം. ഭർത്താവിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറവൂർ കെടാമംഗലം ഇല്ലത്ത് കോളനിയിൽ ജിജിലിൻ്റെ ഭാര്യ മിഥിലയാണ് (32) മരിച്ചത്. ഭർത്താവ് ജിജിലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി അത്താണി കെഎസ്ഇബിക്ക് സമീപം കൈലാസ് വളവിൽ വച്ച് ഭർത്താവിനൊപ്പം സഞ്ചരിക്കുമ്പോൾ എയർപോർട്ടിലേക്ക് വരുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം സംഭവിച്ചത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലീസ് നൽകുന്ന സൂചന.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix