Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

നായയെ തട്ടി ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

പാലക്കാട്: മണ്ണാർക്കാട് നായയെ തട്ടി ബൈക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ യുവാവിന് പരിക്ക്. പാലക്കാട് മണ്ണാർക്കാട് ഉണ്ണിയാൽ റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ തടിയംപറമ്പ് വടക്കൻ മുഹമ്മദിന്‍റെ മകൻ കുഞ്ഞുമുഹമ്മദിന് (38) ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നു. പാലക്കാട് ഇന്നലെ ലോറി മറിഞ്ഞും അപകടം ഉണ്ടായിരുന്നു. എടത്തനാട്ടുകരയിലെ വട്ടമല വെള്ളച്ചാട്ടത്തിന് സമീപത്തെ വളവിലാണ് ലോറി മറിഞ്ഞത്. മരവുമായി മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. അന്യസംസ്ഥാന തൊഴിലാളികളായ നാലുപേരാണ് […]
Read more

തിരുവനന്തപുരത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; വിദ്യാർഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: നഗരൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം നഗരൂര്‍ വെള്ളല്ലൂർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ ബസാണ് . ഇന്ന് രാവിലെ ഒമ്പതരയോടെ അപകടത്തിൽപ്പെട്ടത്. കുട്ടികളുമായി പോയ ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഒരു കുട്ടിക്ക് കൈക്ക് പരിക്കേറ്റു. മറ്റു കുട്ടികള്‍ക്ക് സാരമായ പരിക്കില്ലെന്നാണ് വിവരം. അപകടം നടന്ന ഉടനെ നാട്ടുകാരടക്കം ചേര്‍ന്ന് ബസിലുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു. എല്ലാ കുട്ടികളെയും അടുത്തുള്ള ഹെല്‍ത്ത് സെന്‍ററിലേക്ക് മാറ്റി. ബസ് റോഡിൽ നിന്ന് തെന്നി വയലിലേക്ക് […]
Read more

സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കൈതപ്പൊയിലില്‍ നടന്ന വാഹനാപകടത്തിൽ താമരശ്ശേരി സ്വദേശിയായാണ് മരിച്ചത്. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണൻകുട്ടി ( 55) ആണ് അപകടത്തിൽപെട്ടത്. കൃഷ്ണൻകുട്ടി സഞ്ചരിച്ച സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ തട്ടി നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയില്‍ വീഴുകയായിരുന്നു.നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മുഹമ്മദലിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

മലമുകളിൽ നിന്നു കാൽവഴുതി വീണ് 3 പേർക്കു പരുക്ക്

പാലക്കാട്: മലമുകളിൽ നിന്നും കാൽ വഴുതി വീണ് 3 പേർക്ക് പരുക്ക്. തെക്കേ മലമ്പുഴയിലാണ് സംഭവം. മൂന്നു വിനോദസഞ്ചാരികളാണ് അപകടത്തിൽപെട്ടത്. മലപ്പുറം സ്വദേശികളായ സിനാൻ റഹ്മാൻ (26), എം.നിസാർ (34), മണ്ണാർക്കാട് സ്വദേശി എം.വിനീഷ് (28) എന്നിവർക്കാണു പരുക്ക്. ഇവരെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30നു രാത്രി എട്ടോടെയാണു സംഭവം. പ്രദേശത്തു കനത്ത മഴ തുടരുന്നതിനാൽ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും മലയിലും പാറക്കെട്ടുകൾക്കു മുകളിലും കയറുന്നതിനും ഒരാഴ്ചയായി വിലക്കുണ്ട്. ഇതു മറികടന്നാണു സന്ദർശകർ മല കയറിയത്. ഒട്ടേറെ […]
Read more

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സംഭവം ഇടുക്കിയിൽ

ഇടുക്കി: ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ഇടുക്കി പെരുവന്താനത്താണ് സംഭവം. കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയപാതയിൽ പെരുവന്താനത്തിനു സമീപമാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. തീപിടിച്ച വാഹനത്തിൽ നാല് പേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരുക്കില്ല. കൊല്ലം പുത്തൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് തീപിടിച്ചത്. പീരുമേട്ടിൽ നിന്നും ഫയർഫോഴ്സെത്തി തീ അണച്ചു. ദേശീയപാതയിൽ കുറച്ചു സമയം ഗതാഗത തടസ്സമുണ്ടായി.
Read more

19 കാരിയുടെ മരണം; ജീപ്പ് അമിതവേഗതയിൽ പായുന്ന ദൃശ്യങ്ങൾ പുറത്ത്

വയനാട്: കൽപ്പറ്റയിൽ കമ്പളക്കാട് ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ അപകടകാരണം ജീപ്പിന്റെ അമിതവേഗത. വഴിയരികിൽ കൂട്ടിയിട്ടിരിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും അപകടത്തിനു കാരണമായി. പാല്‍ വാങ്ങാനായി വീടിനു താഴെയുള്ള റോഡിൽ നില്‍ക്കുകയായിരുന്ന കമ്പളക്കാട് പുത്തൻതൊടുകയിൽ ഹാഷിമി– ആയിഷ ദമ്പതികളുടെ മകള്‍ ദിൽഷാന (19) ആണ് മരിച്ചത്. കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കമ്പളക്കാട് സിനിമാളിനു സമീപം ശനിയാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. ബത്തേരി സെന്റ് മേരീസ് കോളജ് രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥിനിയാണ് ദിൽഷാന. […]
Read more

വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ട​മ​റ്റ​ത്ത് ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. മി​നി ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൃ​ത​ദേ​ഹം കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.
Read more

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കൊച്ചി: മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. എറണാകുളം കടമറ്റത്ത് ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. കോലഞ്ചേരി ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്ക് എതിരെ വന്ന മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഇടിച്ച് മറിച്ചിട്ടുണ്ട്. മരിച്ച യുവാവിന് മുപ്പത് വയസ്സിൽ താഴെയാണ് പ്രായമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജിൽ […]
Read more

ഇടുക്കിയിൽ നിർത്തിയിട്ട ലോറിക്കുമുകളിൽ മരം വീണു; രക്ഷാപ്രവർത്തനം തുടരുന്നു

ഇടുക്കി: കുമളി അതിര്‍ത്തി ചെക്ക്‌പോസ്റ്റിന് സമീപം ലോറിക്ക് മുകളില്‍ വന്‍മരംവീണ് അപകടം. അപകടത്തെ തുടർന്ന് ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. വാഹനത്തിനുള്ളില്‍ ആളുണ്ടോ എന്നകാര്യം പരിശോധിച്ചുവരികയാണ്. തടിയുമായെത്തിയ ലോറി സ്ഥലത്ത് നിര്‍ത്തിയിട്ടതായിരുന്നു. ഇതിനിടെയാണ് മരംവീണ് അപകടമുണ്ടായത്. ഡ്രൈവിങ് സീറ്റില്‍ ആളുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ലോറിക്കു പുറമേ ബസ്സിനു മുകളിലും മരം പതിച്ചു. ലോറിയുടെ ഇരിപ്പിടത്തിനു മുകളിൽ മരച്ചില്ലകൾ മൂടിക്കിടക്കുകയാണ്. അതിനാല്‍ ശിഖരങ്ങള്‍ മുറിച്ചുമാറ്റിയേ വാഹനത്തിനകത്ത് ആളുണ്ടോ എന്നത് ഉറപ്പിക്കാനാവൂ. അതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്.
Read more

പാ​ല​ക്കാ​ട്ട് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണാ​ർ​ക്കാ​ടി​ന് സ​മീ​പം കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അപകടത്തിൽ ബൈ​ക്ക് യാ​ത്രക്കാരൻ മരിച്ചു. കൊ​ട​ക്കാ​ട് കൊ​ടു​ന്നോ​ട് സ്വ​ദേ​ശി സ​നീ​ഷ്(30) ആ​ണ് മ​രി​ച്ച​ത്. കൊ​ട​ക്കാ​ട് പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പം ഇന്ന് രാവലെയാണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പരിക്കേറ്റവരെ മ​ണ്ണാ​ർ​ക്കാ​ട് വ​ട്ട​മ്പ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix