Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accused

ഷഹബാസ് കൊലപാതകം: വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമില്ല

താമരശ്ശേരി: ഷഹബാസ് കൊലപാതക കേസിൽ പ്രതികൾക്ക് ജാമ്യമില്ല. ഹെെക്കോടതിയാണ് പ്രതികളായ ആറ് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തളളിയത്. വിദ്യാർത്ഥികൾക്ക് ജാമ്യം നൽകിയാൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അത് കുട്ടികളുടെ ജീവന് ഭീഷണി ആയി തീരുമെന്നും കോടതി വ്യക്തമാക്കി. മാർച്ച് 27-നാണ് കേസിനാസ്പദമായ സംഭവം. വിദ്യാർത്ഥികൾ തമ്മിൽ ട്യൂഷന്‍ സെന്ററിലുണ്ടായ യാത്രയയപ്പുചടങ്ങിലെ പ്രശ്നം മുഹമ്മദ് ഷഹബാസിനെ ആസൂത്രിതമായി മര്‍ദിച്ച് കൊലപ്പെടുത്തുന്നതിലേക്കാണ് നയിച്ചത്. മാർച്ച് 1-ന് മർദനത്തിൽ പരിക്കേറ്റ ഷഹബാസ് മരണപ്പെടുകയായിരുന്നു. അക്രമദൃശ്യങ്ങളടങ്ങിയ ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം കഠിനതടവും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം കഠിനതടവ് വിധിച്ച് കോടതി. 80,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. പൂന്തുറ പള്ളിത്തെരുവിൽ ടി.സി. മുഹമ്മദ്‌ സുഹൈൽഖാനെയാണ്(24) കഠിനതടവിന് വിധിച്ചത്. 2020-ൽ ഫോണിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട ഇയാൾ നിർബന്ധപൂർവം കുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. വിധിയിൽ പറഞ്ഞിരിക്കുന്ന പിഴത്തുക അതിജീവിതയ്ക്കു നൽകാനും ഇല്ലെങ്കിൽ 20 മാസംകൂടി കഠിനതടവ് […]
Read more

വീട്ടിലെ പ്രസവം; അസ്മയുടെ പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍

മലപ്പുറം: ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിന് പിന്നാലെ അസ്മ എന്ന യുവതി മരിച്ച സംഭവത്തില്‍ പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍. ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫാത്തിമയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം. പ്രസവത്തിന് സഹായിച്ച മറ്റുളളവരെയും വൈകാതെ ചോദ്യംചെയ്യുമെന്നാണ് വിവരം. അതേസമയം യുവതിയുടെ ഭര്‍ത്താവ് ആലപ്പുഴ വണ്ടാനം സ്വദേശിയും മതപ്രഭാഷകനുമായ സിറാജുദ്ദീനെ തിങ്കളാഴ്ച്ച പ്രസവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാള്‍ക്കെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയത്.
Read more

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസ്; പത്ത് പ്രതികൾക്ക് ജാമ്യം

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിലെ പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ​ഹൈക്കോടതി. എസ്ഡിപിഐ പ്രവര്‍ത്തകരായ പത്ത് പ്രതികൾക്കാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 2022 ഏപ്രിൽ 16നാണ് ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. സുബെെറിനെ കൊലപ്പെടുത്തിയ തൊട്ടടുത്ത ദിവസമാണ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. ഗൂഢാലോചനയിൽ പങ്കാളിയായവർ ഉൾപ്പെടെ 71 പേരാണ് കേസിലെ പ്രതികൾ. എൻഐഎയാണ് കേസിൽ അന്വേഷണം നടത്തിയത്.
Read more

എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടർ പിടിയിൽ

തിരുവനന്തപുരം: എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടർ പിടിയിൽ. വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന ജസീം(35)ആണ് പൊലീസിന്റെ പിടിയിലായത്. കാസർകോട് നിന്നു ട്രെയിനിൽ തമ്പാനൂരിൽ എത്തിയപ്പോഴാണ് ജസീം പിടിയിലായത്. 2.08 ​ഗ്രാം എംഡിഎംഎയാണ് ഇയാളുടെ കൈയ്യിൽ നിന്ന് പൊലീസ് പിടികൂടിയത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായിട്ട് നടത്തിയ പരിശോധനയിലാണ് പ്രതി കരമന പൊലീസിൻ്റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read more

കലൂരിലെ ലഹരിക്കടത്ത് കേസ്; പ്രതികൾക്ക് 10 വർഷം തടവും പിഴയും

കൊച്ചി: കലൂരില്‍ നടന്ന ലഹരിക്കടത്ത് കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം തടവും പിഴയും വിധിച്ച് കോടതി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ചിങ്ങവനം സ്വദേശിനി സൂസിമോള്‍, ചെങ്ങമനാട് സ്വദേശി അമീര്‍, സുഹൈല്‍ എന്നിവരെയാണ് 330 ഗ്രാം എംഡിഎംഎയുമായി പിടിച്ചത്. ഒരു യുവതിയടക്കം രണ്ടു പേര്‍ക്ക് 10 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2023 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ നിന്ന് എംഡിഎംഎ എത്തിച്ചു വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ […]
Read more

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാനെ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാനെ ജയിലിലേക്ക് മാറ്റി. കേസിൻ്റെ രണ്ടാം ഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. അഫാന്റെ കസ്റ്റഡി കാലാവധി അവസാനിച്ചിരുന്നു. തുടര്‍ന്നാണ് അഫാനെ ജയിലിലേക്ക് മാറ്റിയത്. തെളിവെടുപ്പിനിടെ യാതൊരു കൂസലുമില്ലാതെയാണ് അഫാന്‍ താന്‍ ചെയ്ത ക്രൂരതകള്‍ പൊലീസിനോട് വിവരിച്ചത്. അഫാന്റെ അച്ഛന്റെ സഹോദരനെയും ഭാര്യയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വിവിധയിടങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കടം വാങ്ങിയ പണം തിരികെ കിട്ടാന്‍ നിരന്തരം അധിക്ഷേപിച്ചത് കൊണ്ടാണ് പിതൃസഹോദരനായ ലത്തീഫിനെയും ഭാര്യയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് […]
Read more

‘കേസിൽ തന്നെ കുടുക്കിയതാണ്’; സ്വ‍ർണ്ണക്കടത്തിൽ അറസ്റ്റിലായ നടി രന്യ റാവു

ബെംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ തന്നെ കുടുക്കിയാതാണെന്ന് അറസ്റ്റിലായ നടി രന്യ റാവു. കസ്റ്റഡിയില്‍ രന്യ പൊട്ടിക്കരഞ്ഞു. ആര്‍ക്ക് വേണ്ടിയാണ് ഇത്തവണ രന്യ സ്വര്‍ണം കൊണ്ട് വന്നത് എന്നതില്‍ ഡിആര്‍ഐക്ക് നിര്‍ണായക സൂചനകള്‍ ലഭിച്ചെന്നാണ് വിവരം. കേസിന് പിന്നില്‍ ഉള്ള ആളുകള്‍ ആരൊക്കെ എന്നതില്‍ ഡിആര്‍ഐ രന്യയെ വിശദമായി ചോദ്യം ചെയ്യുകയാണ്. ദുബായില്‍ നിന്നാണ് രന്യ സ്വര്‍ണ്ണം കടത്തിയത്. പതിനേഴര കോടി രൂപയുടെ സ്വര്‍ണമാണ് രന്യയുടെ പക്കല്‍ നിന്ന് പിടികൂടിയത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ രന്യ സംസാരിച്ച […]
Read more

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ഒളിവിൽ പോയ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: ഗവ. ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ യുവാവ് പൊലീസ് കസ്റ്റഡിയില്‍. കോവൂര്‍ സ്വദേശിയെ ചേവായൂര്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ മരണത്തില്‍ യുവാവിന് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഫെബ്രുവരി 21 ന് തൃശ്ശൂര്‍ പാവറട്ടി കൈതക്കല്‍ വീട്ടില്‍ മൗസ മെഹ്രിസിനെ(21)യാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മൗസയുടെ ബന്ധുക്കളുടെ പരാതിയിലാണ് ആരോപണ വിധേയനായ കോഴിക്കോട് കോവൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച യുവാവ് ഗൂഡല്ലൂരില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചേവായൂര്‍ […]
Read more

പൂനെയില്‍ നിര്‍ത്തിയിട്ട ബസില്‍ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയില്‍

പൂനെ: പൂനെ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസില്‍വെച്ച് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. പ്രതിയായ ദത്താത്രേയ ഗഡേ (26) മഹാരാഷ്ട്രയിലെ ഷിരൂരില്‍ വെച്ചാണ് പിടിയിലായത്. മോഷണം, കവര്‍ച്ച, ചെയിന്‍ തട്ടിപ്പ് അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. അര്‍ധരാത്രിയാണ് ദത്താത്രേയ ഗഡേയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. പ്രതിയെ പിടികൂടുന്നതിനായി സംസ്ഥാന വ്യാപകമായി 13 പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു. പൊലീസ് സ്റ്റേഷന് 100 മീറ്റര്‍ മാത്രം അകലെയുള്ള ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലായിരുന്നു യുവതിക്കെതിരായ അതിക്രമം നടന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer