Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accused

ശുചിമുറിയിലെ വെന്റിലേറ്റര്‍ തകര്‍ത്ത് രക്ഷപ്പെട്ട പ്രതിയെപിടികൂടി പൊലീസ്

കോഴിക്കോട്: പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കാപ്പ കേസ് പ്രതിയെ പിടികൂടി. കോഴിക്കോട് മുഖദാര്‍ സ്വദേശി അറയ്ക്കല്‍തൊടിക വീട്ടില്‍ അജ്മല്‍ ബിലാല്‍(24) ആണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്കായി ഹാജരാക്കുന്നതിനിടെയാണ് പ്രതി ചാടിപോയത്. മലപ്പുറം പുളിക്കലില്‍ വച്ച് ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ ചെമ്മങ്ങാട് പൊലീസ് പിടികൂടിയത്. കാപ്പ ലിസ്റ്റില്‍ ഉള്‍പ്പെട്ട അജ്മലിനെ ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കരുന്നത് പോലീസ് നിബന്ധന ഉണ്ടായിരുന്നു. എന്നാൽ ഈനിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധന നടത്താനായി […]
Read more

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡിപ്പിച്ചു, പ്രതിക്ക് 167 വർഷം തടവ്

കാസര്‍കോട്: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 167 വര്‍ഷം കഠിന തടവും 5.5 ലക്ഷം രൂപ പിഴയും. ചെങ്കള പാണലം ഉക്കംപെട്ടിയിലെ ഉസ്മാനാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പിഴ തുക അടച്ചില്ലെങ്കില്‍ 22 മാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. പോക്‌സോ കേസിലെ വിവിധ വകുപ്പുകള്‍ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന 14 വയസുള്ള […]
Read more

മാനന്തവാടി വാകേരി കൊലപാതകം; പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി

മാനന്തവാടി: വയനാട് വാകേരി കൊലപാതക കേസിൽ പ്രതി ദിലീഷിനെതിരെ പോക്സോ കേസ് ചുമത്തി. പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് കേസ്. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പ്രതി ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ വെട്ടി കൊലപ്പെടുത്തിയത്. മൂത്ത പെൺകുട്ടിയെയും പ്രതി വെട്ടിപരിക്കേൽപ്പിച്ചിരുന്നു. ശേഷം ഇളയകുട്ടിയേയുമായി കടന്നു കളയുകയായിരുന്നു. രാത്രി മുഴവൻ നീണ്ട തിരച്ചിലിനൊടുവിൽ പിറ്റേന്ന് രാവിലെ അടുത്തുള്ള തോട്ടത്തിൽ നിന്നുമാണ് കൂട്ടിയെ കണ്ടെത്തിയത്. കേസിൽ പ്രതിയെ ഇന്ന് കൽപ്പറ്റ പോക്സോ കോടതിയിൽ ഹാജരാക്കും.
Read more

നാല് വയസുകാരിയെ പീഡനത്തിനിരയാക്കിയ കേസ്; പ്രതിയെ സംഘടനയിൽ നിന്ന് പുറത്താക്കി ഐഎന്‍ടിയുസി

കൊച്ചി: തിരുവാങ്കുളത്ത് നാല് വയസുകാരി പീഡനത്തിന് ഇരയായ കേസിലെ പ്രതിയെ പുറത്താക്കിയതായി ഐഎന്‍ടിയുസി. അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി തെളിയുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെയാണ് പുറത്താക്കിയത്. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം. എച്ച്ഒസിയിലെ കരാര്‍ ജീവനക്കാരനായിരുന്നു പ്രതി.
Read more

കാഞ്ഞിരക്കൊല്ലി നിധീഷ് കൊലപാതകം; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

കണ്ണൂർ: കാഞ്ഞിരക്കൊല്ലി നിധീഷ് കൊലക്കേസിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. കോട്ടയംത്തട്ട് സ്വദേശി രതീഷിനെയാണ് പയ്യാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കള്ള തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. അതേസമയം കൃത്യം നടത്തിയത് രതീഷിനൊപ്പമുണ്ടായിരുന്ന മറ്റൊരാളാണന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നതായും തുടർന്ന് നടന്ന വാക്ക് തുടർന്ന് ഇരുമ്പ് പണിശാലയിലെ വെട്ടുകത്തി ഉപയോഗിച്ച് നിധീഷിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് ആക്രമണത്തിൽ നിധീഷിന്റെ ഭാര്യ ശ്രുതിക്കും പരിക്കേറ്റിട്ടുണ്ട്. ശ്രുതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാമ്പത്തിക ഇടപാടുകളാണോ കൊലപാതകത്തിന് […]
Read more

ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി റിതു ജയനെതിരെ കാപ്പ ചുമത്തി

കൊച്ചി: പറവൂര്‍ ചേന്ദമംഗലത്ത് കൂട്ടക്കൊലക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി. ചേന്ദമംഗലം കണിയാംപറമ്പില്‍ വീട്ടില്‍ റിതു ജയനെ(27)തിരെയാണ് കാപ്പ ചുമത്തിയത്. എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷാണ് ഉത്തരവിട്ടത്. ചേന്ദമംഗലം പേരേപ്പാടം ഭാഗത്ത് ഇയാളുടെ അയല്‍വാസികളുടെ വീട്ടില്‍ അതിക്രമിച്ച് കയറി വേണു, വേണുവിന്റെ ഭാര്യ ഉഷ, ഇവരുടെ മകള്‍ വിനീഷ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റിതു. പറവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകം, ദേഹോപദ്രവം തുടങ്ങിയ കേസുകളിലെ പ്രതിയാണ് റിതു ജയന്‍.
Read more

‘അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം’; സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി

ന്യൂഡല്‍ഹി: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്‌ലാം കോടതിയിലേക്ക്. തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. ഡല്‍ഹി കോടതിയിലാണ് ഇയാള്‍ അപേക്ഷ നല്‍കിയത്. നിലവില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ബംഗ്ലാദേശി പൗരനായ മുഹമ്മദ് ഷരീഫുള്‍ ഇസ്‌ലാം കഴിയുന്നത്. അറസ്റ്റ് സമയത്ത് മതിയായ വിവരങ്ങള്‍ തനിക്ക് നല്‍കിയിട്ടില്ലെന്ന് ഇയാള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിൻവ്വലിച്ചതിന് പിന്നാലെയാണ് അപേക്ഷ സമര്‍പ്പിച്ചത്.
Read more

മലപ്പുറത്ത് ലഹരിക്കടത്ത് സംഘത്തലവൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി പൊലീസ്

മലപ്പുറം: അരീക്കോട് അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തലവനായ മലയാളിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി. അരീക്കോട് പൂവത്തിക്കല്‍ സ്വദേശി അറബി അസീസ് എന്ന പൂളക്ക ചാലില്‍ അസീസിന്റെ സ്വത്തുക്കളാണ് അധികൃതർ കണ്ട് കെട്ടിയത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്മഗ്‌ളേഴ്‌സ് ആന്റ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരമാണ് അസീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. നടപടികളുടെ ഭാഗമായി അസീസിന്റെ ഭാര്യയുടെ പേരില്‍ പുതുതായി പണിത ഗൃഹപ്രവേശത്തിന് തയ്യാറായ 75 ലക്ഷം വില വരുന്ന വീടും പൂവത്തിക്കലില്‍ ഉള്ള 15 ലക്ഷത്തോളം വിലവരുന്ന […]
Read more

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി തമിഴ്നാട്ടിൽ പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് താലൂക്കിൽ ഇടയ്ക്കോട് മേൽപുരം തട്ടാൻവിള സ്വദേശി വിഷ്ണു(27) ആണ് അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതിയെ അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് ഡിണ്ടിഗൽ മാർക്കണ്ടാപുരം എന്ന സ്ഥലത്ത് കാലിവളർത്തൽ ഫാമിൽ ഒളിവിൽ കഴിഞ്ഞുവരവെയാണ് പൊലീസിന്റെ പിടിയിലായത്. 2020, 2021 വർഷങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പ്രതി രണ്ട് കേസുകളിലും ജാമ്യം നേടിയ ശേഷമാണ് തമിഴ്‌നാട്ടിലെ ഉൾഗ്രാമങ്ങളിലേക്ക് […]
Read more

ജിസ്മോളും മക്കളും ആറ്റിൽ ചാടി മരിച്ച സംഭവം; ഭർത്താവും ഭർതൃപിതാവും കസ്റ്റഡിയിൽ

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺകുട്ടികളും ആറ്റിൽ ചാടി മരിച്ച കേസിൽ ഭർത്താവ് ജിമ്മിയും ഭർതൃപിതാവും കസ്റ്റഡിയിൽ. ജിസ്മോൾ ഗാർഹിക പീഡനത്തിനിരയായെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. തുടർന്നാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം ഇരുവരെയും അറസ്റ്റ് ചെയ്യും. മകളുടെ ശരീരത്തിൽ മർദിച്ചതിന്റെ പാടുകൾ കണ്ടിട്ടുണ്ടെന്ന് ജിസ്മോളുടെ പിതാവ് മൊഴി നൽകിയിരുന്നു. ഭർതൃമാതാവും മൂത്ത സഹോദരിയും മകളെ മാനസികമായി നിരന്തരം ഉപദ്രവിച്ചിരുന്നതായും പിതാവ് പറഞ്ഞു. ജിസ്മോൾ മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നേഹ, നോറ എന്നീ രണ്ട് പെൺകുട്ടികളുമായാണ് […]
Read more

Recent News

Advertisement
WhiteswanTV Footer