Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: adv shone george

സഭയ്ക്കെതിരായ പരാമർശം കോർ കമ്മിറ്റി അറിയാതെ; ബിജെപിയിൽ ഭിന്നത

തിരുവനന്തപുരം: ഷോൺ ജോർജിന്റെയും പി.സി. ജോർജ്ന്റെയും സഭാവിരുദ്ധ പ്രസ്താവനയെ തുടർന്ന് ബിജെപിയിൽ അസ്വസ്ഥത ഉയരുന്നു. ഇതോടെ സഭകളുമായി ബന്ധം ശക്തമാക്കാൻ പാർട്ടി നടത്തിയ ക്രിസ്ത്യൻ ഔട്ട്‌റീച്ച് പരിപാടികൾ പ്രതിസന്ധിയിലായതായി വിലയിരുത്തൽ. ഷോണിന്റെ പ്രസ്താവന പാർട്ടി കോർ കമ്മിറ്റിയുടെയോ സംസ്ഥാന നേതൃത്വത്തിന്റെയോ അറിവോടെ ഉണ്ടായതല്ലെന്ന് നേതാക്കൾ വ്യക്തമാക്കി. “സഭയ്ക്ക് ബിജെപിയെ വേണ്ടെങ്കിൽ ബിജെപിക്കും സഭയെ വേണ്ട” എന്ന പരാമർശം പാർട്ടിയിൽ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള വിഷയങ്ങളിൽ സംസ്ഥാന പ്രസിഡന്റോ ജനറൽ സെക്രട്ടറിമാരോ മുതിർന്ന നേതാക്കളോ ചേർന്നാണ് നിലപാട് […]
Read more

പാലാ പിടിക്കാൻ തന്ത്രങ്ങളുമായി മുന്നണികൾ : വികസനവും രാഷ്ട്രീയ മാറ്റങ്ങളും ചർച്ചയാകുന്നു

പാലാ:കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ സവിശേഷമായ സ്ഥാനമുള്ള പാലാ നിയമസഭാ മണ്ഡലം ഇത്തവണയും ഒരു കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കുടിയേറ്റ കർഷകരുടെയും ക്രിസ്ത്യൻ വിഭാഗങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കാനായി 1960-കളിൽ രൂപംകൊണ്ട കേരള കോൺഗ്രസിന്റെ രാഷ്ട്രീയത്തറവാടായി അറിയപ്പെടുന്ന ഈ മണ്ണിൽ, ഇന്ന് മുന്നണികൾ തമ്മിലുള്ള പോരാട്ടം വികസന നേട്ടങ്ങളെയും രാഷ്ട്രീയ മാറ്റങ്ങളെയും മുൻനിർത്തിയാണ്. 1965 മുതൽ 2019 വരെ തുടർച്ചയായി 13 തവണ കെ.എം. മാണി പ്രതിനിധീകരിച്ച ഈ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലാണ് മാണി സി. കാപ്പൻ […]
Read more

പാലായിൽ ത്രികോണപ്പോരിന് കളമൊരുങ്ങി; മുന്നണികൾ നേർക്കുനേർ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി ത്രികോണ മത്സരത്തിന് വേദിയൊരുങ്ങുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും, യുഡിഎഫ് പ്രതിനിധിയായി നിലവിലെ എം.എൽ.എ മാണി സി. കാപ്പനും വീണ്ടും കളത്തിലിറങ്ങുമ്പോൾ, ബി.ജെ.പി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് എത്തുന്നതോടെയാണ് മത്സരം പ്രവചനാതീതമായത്. മുൻകാലങ്ങളിൽ ഇടതും വലതും നേരിട്ട് ഏറ്റുമുട്ടിയിരുന്ന മണ്ഡലത്തിൽ, എൻഡിഎ സ്ഥാനാർത്ഥിയുടെ സ്വാധീനം വോട്ടുമറിക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ. കഴിഞ്ഞ തവണ മാണി സി. കാപ്പനെ തുണച്ച പല ഘടകങ്ങളും ഇക്കുറി […]
Read more

കോരിച്ചൊരിയുന്ന മഴയത്തും ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരിയുടെ മണ്ഡലതല പര്യടനം

തൃശ്ശൂർ: കോരിച്ചൊരിയുന്ന മഴയത്തും ആവേശമായി ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരിയുടെ മണ്ഡലതല പര്യടന പരിപാടി.കാടുകുറ്റി മണ്ഡലത്തിലെ പര്യടന പരിപാടികള്‍ എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. തോമാസ് ഐ കണ്ണത്ത് അധ്യക്ഷത വഹിച്ചു. ഐന്‍ടിയുസി ബ്ലോക്ക് പ്രസിഡന്റ് ജോയ് വടക്കുംമ്പാടന്‍, ജനപങ്കാളിത്തം കൊണ്ടും പരിപാടി ഏറെ ശ്രദ്ധേയമായി. ബ്ലോക്ക് സ്ഥാനാര്‍ത്ഥി വേണു കണ്ടരുമഠത്തില്‍  സ്ഥാനാര്‍ത്ഥികളായ മോളി തോമാസ്, കെ.സി.മനോജ്, തുടങ്ങിയവര്‍ സംസാരിച്ചു. ത്രിതല പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ വിവിധ സ്വീകരണ സ്ഥലങ്ങളില്‍ പങ്കെടുത്തു.
Read more

തീവ്ര മത സംഘടനകളുടെ മറവിൽ നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ പരാതി നൽകി ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ഷോൺ ജോർജ്

കോട്ടയം: ഭീകരവാദ പ്രവർത്തനം കണ്ടെത്തി പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചെങ്കിലും രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും മറവിൽ ഗുരുതരമായ തീവ്രവാദ ഇടപെടലുകൾ കേരളത്തിൽ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ചേ‍ന്ന് ഐഎസ്ഐഎസ് സമാനമായ രീതിയിൽ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് സ്ഥാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും, താമരശ്ശേരി ബിഷപ്പിന് ലഭിച്ച ഭീഷണി […]
Read more

കോൺഗ്രസ്സും ജമാഅത്തെ ഇസ്ലാമിയും സംസ്ഥാനവ്യാപകമായി രഹസ്യ ധാരണയിൽ ഒരുമിക്കുന്നു: അഡ്വക്കേറ്റ് ഷോൺ ജോർജ്

കോട്ടയം: ജമാഅത്തെ ഇസ്ലാമിയുമായും വെൽഫെയർ പാർട്ടിയുമായും ഒരു വിധത്തിലുള്ള ധാരണയുമില്ലയെന്ന് പറഞ്ഞ കോൺഗ്രസ് അവർ തമ്മിലുള്ള ബന്ധം ഇപ്പോൾ പരസ്യമാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടനയെ അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയുമായുള്ള കോൺഗ്രസിന്റെ കൂട്ടുകെട്ട് ഈരാറ്റുപേട്ടയിൽ രഹസ്യമല്ല പരസ്യമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വക്കേറ്റ് ഷോൺ ജോർജ് ആരോപിച്ചു. ഈരാറ്റുപേട്ട നഗരസഭയിലെ മൂന്നാം വാർഡിലും പതിമൂന്നാം വാർഡിലും യുഡിഎഫ് സീറ്റിൽ മത്സരിക്കുന്നത് വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥിയാണ്. ഈരാറ്റുപേട്ടയിൽ ജമാഅത്തെ ഇസ്ലാമി-കോൺഗ്രസ് ബന്ധം പരസ്യമാണെങ്കിൽ സംസ്ഥാനവ്യാപകമായി രഹസ്യമായി ഇത്തരം കൂട്ടുകെട്ടുകൾ ശക്തമാണ്. രാജ്യത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer