സിപ്പ്ലൈനിൽനിന്ന് 40 അടി താഴ്ചയിലേക്ക് വീണു; വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്
ദന്തേലി: സാഹസിക വിനോദമായ സിപ്പ്ലൈനിൽ നിന്ന് വീണ് വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ദന്തേലിയിലെ സ്വകാര്യ റിസോർട്ടിലാണ് അപകടം നടന്നത്. വിജയപുര സ്വദേശി കുബേർ സുർപൂരി (24) ആണ് അപകടത്തിൽപ്പെട്ടത്. സിപ്പ്ലൈനിൽ നിന്ന് ഏകദേശം 40 അടി താഴേക്ക് വീണ യുവാവിന് കൈക്കും കാലിനും ഒന്നിലധികം പൊട്ടലുകളും നാഡിക്ക് തകരാറും സംഭവിച്ചു. ജൂലൈ മൂന്നിനാണ് അപകടം ഉണ്ടായത്. സിപ്പ്ലൈനിൽ കയറി ഏതാനും നിമിഷങ്ങൾക്കകം യുവാവ് താഴേക്ക് വീഴുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ […]
Read more