ആശ്വസിക്കേണ്ട, പഴയ പിഴ വരുന്നു…! ഇന്റർനെറ്റ് തിരികെ വന്നതോടെ AI ക്യാമറകൾ പണി തുടങ്ങി
കൊച്ചി: കുടിശിക മൂലം ഇന്റർനെറ്റ് വിഛേദിച്ചതോടെ ദൃശ്യങ്ങൾ അയയ്ക്കുന്നത് നിർത്തിയിരുന്ന റോഡിലെ ക്യാമറകൾ വീണ്ടും ജോലി തുടങ്ങി. ഗതാഗത നിയമ ലംഘന ദൃശ്യങ്ങൾ ഇന്നലെ മുതൽ കലക്ടറേറ്റിലെ ആർടിഒ കൺട്രോൾ റൂമിൽ എത്തുന്നുണ്ട്. എറണാകുളം ജില്ലയിലെ റോഡുകളിൽ മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ചിരുന്ന ക്യാമറകളിൽ നിന്ന് കഴിഞ്ഞ 29 മുതൽ റോഡിലെ ദൃശ്യങ്ങളൊന്നും കൺട്രോൾ റൂമിൽ ലഭിച്ചിരുന്നില്ല. ക്യാമറകളുടെ ചുമതലക്കാരായ കെൽട്രോൺ കുടിശിക നൽകാത്തതിനാൽ ജിയോ കമ്പനി ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചതാണ് കാരണം. സർക്കാരാണ് കെൽട്രോണിനു പണം […]
Read more






