Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AIADMK

എഐഎഡിഎംകെയിൽ കൊഴിഞ്ഞുപോക്ക്; തമിഴ്നാട് രാഷ്ട്രീയത്തിൽ ശക്തനായി വിജയ്

ചെന്നൈ: ടിവികെ അധികാരത്തിലെത്തിയതിന് പിന്നാലെ അണ്ണാ ഡിഎംകെയിൽനിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. നാല് മുൻ മന്ത്രിമാർ എഐഎഡിഎംകെയിൽനിന്ന് രാജിവെച്ചു. ഇവർ ടിവികെയ്ക്കൊപ്പം ചേർന്നു. നേരത്തെ നാല് അണ്ണാ ഡിഎംകെ എംഎൽഎമാർ പാർട്ടിയിൽനിന്ന് രാജിവെച്ച് ടിവികെയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളും ടിവികെയ്ക്കൊപ്പം ചേർന്നത്. എം.സി. സമ്പത്ത്, കടമ്പൂർ സി. രാജു, പുതുമലൈ രാധാകൃഷ്ണൻ, എൻ.ആർ. ശിവപതി എന്നിവരാണ് ടിവികെയ്ക്കൊപ്പം ചേർന്ന എഐഎഡിഎംകെ നേതാക്കൾ. അണ്ണാ ഡിഎംകെയിൽ എടപ്പാടി പളനിസാമിയുമായി ഇടഞ്ഞുനിൽക്കുന്ന ടി.വി. ഷൺമുഖം, എസ്.പി. വേലുമണി വിഭാഗത്തിൽനിന്നുള്ള കൂടുതൽപേർ […]
Read more

അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്നതായി അഭ്യൂഹം

ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ. അദ്ദേഹം സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിയതിന് പിന്നാലെയാണ് ഈ ചർച്ചകൾ ശക്തമായത്. അണ്ണാമലൈയുടെ അനുയായികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പുതിയ പാർട്ടിക്കായുള്ള പേരുകളും പതാകയും പങ്കുവെക്കാൻ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. പുതിയ പാർട്ടി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജൂണിൽ ഉണ്ടാകുമെന്നാണ് അനുയായികളുടെ അവകാശവാദം. സമീപകാലത്ത് അണ്ണാമലൈ സ്വീകരിച്ച ചില നിലപാടുകൾ പുതിയ രാഷ്ട്രീയ നീക്കങ്ങളിലേക്ക് സൂചനയാണെന്ന ചർച്ചകളും രാഷ്ട്രീയ […]
Read more

AIADMKയില്‍ പൊട്ടിത്തെറി; പാര്‍ട്ടി പിളര്‍പ്പിലേക്ക്

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. വിജയ്ന്റെ നേതൃത്വത്തില്‍ ടി വി കെ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പ്രധാന പ്രതിപക്ഷ കക്ഷികളിലൊന്നായ എഐഎഡിഎംകെയില്‍ കനത്ത പിളര്‍പ്പ്. തോല്‍വിക്ക് പിന്നാലെ തുടങ്ങിയ പൊട്ടിത്തെറി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കൈവിട്ടു പോവുകയായിരുന്നു. ഇതോടെ പാര്‍ട്ടിയെ രണ്ടായി പിളരുന്ന അവസ്ഥയിലാണ്. 30 എംഎല്‍എമാരുടെ പിന്തുണയോടെ എസ്പി വേലുമണിയെ ഒരു വിഭാഗം നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. അതേസമയം മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ അനുകൂലിക്കുന്ന 17 എംഎല്‍എമാര്‍ രംഗത്തെത്തിയോടെ […]
Read more

സെങ്കോട്ടയ്യന്‍ ടിവികെയില്‍, പാര്‍ട്ടിയിലേക്ക് വരവേറ്റ് അധ്യക്ഷന്‍ വിജയ

ചെന്നൈ: എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയ മുതിര്‍ന്ന നേതാവ് കെ എ സെങ്കോട്ടയ്യന്‍ ടിവികെയില്‍ ചേര്‍ന്നു. ടിവികെ അധ്യക്ഷന്‍ വിജയ് സെങ്കോട്ടയ്യനെ വരവേറ്റു. ഡിഎംകെയുടെ ക്ഷണം തള്ളിയാണ് ടിവികെയില്‍ ചേര്‍ന്നത്. പണയൂരിലെ ടിവികെ ഓഫീസില്‍ എത്തി പാര്‍ട്ടിയില്‍ അംഗത്വം എടുത്തു. 1977 മുതല്‍ എഐഎഡിഎംകെ എംഎല്‍എയാണ് കെ എ സെങ്കോട്ടയ്യന്‍. ജയലളിത, ഇപിഎസ് സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു. എംജിആറിന്റെ കാലത്ത് എഐഎഡിഎംകെ ട്രഷറര്‍ പദവിയും വഹിച്ചിരുന്നു. ടിവികെ കോര്‍ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ആയേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. മുന്‍ എംപി വി.സത്യഭാമയും […]
Read more

വിജയ് യുടെ സേലത്തെ പൊതുയോഗത്തിന് അനുമതി നിരസിച്ച് ജില്ലാ പൊലീസ് മേധാവി

ചെന്നൈ: തമിഴകം വെട്രി കഴകം അധ്യക്ഷന്‍ വിജയ് യുടെ സേലത്തെ പൊതുയോഗത്തിന് അനുമതിയില്ല. അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു. ഡിസംബര്‍ നാലിന് പൊതുയോഗം സംഘടിപ്പിക്കാന്‍ ടിവികെ നല്‍കിയ അപേക്ഷയാണ് നിരസിച്ചത്. കാര്‍ത്തിക ദീപം ആയതിനാല്‍ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പൊലീസുകാരെ നിയോഗിക്കണം എന്നാണ് വിശദീകരണം. മാത്രവുമല്ല ബാബറി മസ്ജിദ് ദിനമായ ഡിസംബര്‍ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്പി അറിയിച്ചു. പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി പരിശോധന എന്നാല്‍, മറ്റൊരു ദിവസത്തേക്ക് അപേക്ഷ നല്‍കിയാല്‍ അനുകൂല […]
Read more

തമിഴ്നാട്ടിലെ സർക്കാർ പദ്ധതികൾക്ക് സ്റ്റാലിന്‍റെ പേര് നൽകാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തമിഴ്നാട്ടിലെ സർക്കാർ പദ്ധതികൾക്ക് സ്റ്റാലിന്റെ പേര് നൽകാമെന്ന് സുപ്രീംകോടതി. ഡിഎംകെ സർക്കാരിന് സുപ്രീം കോടതിയിൽ വിജയം. മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. രാജ്യത്ത് 45 പദ്ധതികൾക്ക് രാഷ്ട്രീയ നേതാക്കളുടെ പേരുണ്ടെന്നും പിന്നെ എന്തുകൊണ്ടാണ് ഒരു പദ്ധതിക്കെതിരെ മാത്രം പരാതി എന്നും കോടതി ചോദിച്ചു. പരാതിക്കാരനായ എഐഎഡിഎംകെ എംപിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. ഇത് സംസ്ഥാനത്തെ ക്ഷേമപദ്ധതിക്ക് ഉപയോഗിക്കാനും കോടതി ഉത്തരവിട്ടു. ‘ ഉങ്കളുടൻ സ്റ്റാലിൻ ‘പദ്ധതിക്കെതിരെ ആണ് പരാതി നൽകിയത്. […]
Read more

ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് കെ.അണ്ണാമലൈ

ചെന്നൈ: തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കുമെന്ന് കെ.അണ്ണാമലൈ. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നും അണ്ണാമലൈ പറഞ്ഞു. കോയമ്പത്തൂരില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021 ജൂലൈയിലാണ് അണ്ണാമലൈ തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷനാകുന്നത്. എഐഎഡിഎംകെ വീണ്ടുംബിജെപിയില്‍ ലയിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ അണ്ണാമലൈയെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയും എഐഎഡിഎംകെയും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അണ്ണാമലൈ രാജി സൂചന നല്‍കുന്നത്. […]
Read more

വിജയ്ക്ക് വൈ-കാറ്റഗറി സുരക്ഷ; ബി.ജെ.പി.യുടെ രാഷ്ട്രീയനീക്കമെന്ന് അണ്ണാ ഡി.എം.കെ

ചെന്നൈ: തമിഴക വെട്രിക്കഴകം (ടി.വി.കെ.) നേതാവും നടനുമായ വിജയിക്ക് വൈ കാറ്റഗറി സുരക്ഷ നൽകിയത് ബി. ജെ .പി യുടെ രാഷ്ട്രീയ നീക്കമെന്ന് അണ്ണാ ഡി.എം.കെ. മുതിര്‍ന്ന നേതാവ് കെ. പി. മുനുസാമി. എന്തിനു വേണ്ടിയാണ് വിജയ്ക്ക് സുരക്ഷ നല്‍ക്കുന്നതെന്ന് അറിയില്ല. സുരക്ഷാഭീഷണിയുണ്ടെങ്കില്‍ സുരക്ഷനല്‍കണം. എന്നാൽ ഈ തീരുമാനം വിജയിയെ സന്തോഷിപ്പിക്കാൻ വേണ്ടി ബി.ജെ.പി നടത്തുന്ന നീക്കമാണെന്നും മനുസ്വാമി കൂട്ടിച്ചേർത്തു. വിജയ് രാഷ്ട്രീയത്തില്‍ എത്തിയതിനു ശേഷമുള്ള സുരക്ഷാഭീഷണി പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെന്നാണ് റിപ്പോർട്ട്. അതുപോലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix