ചെന്നൈ: എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയ മുതിര്‍ന്ന നേതാവ് കെ എ സെങ്കോട്ടയ്യന്‍ ടിവികെയില്‍ ചേര്‍ന്നു.
ടിവികെ അധ്യക്ഷന്‍ വിജയ് സെങ്കോട്ടയ്യനെ വരവേറ്റു. ഡിഎംകെയുടെ ക്ഷണം തള്ളിയാണ് ടിവികെയില്‍ ചേര്‍ന്നത്.
പണയൂരിലെ ടിവികെ ഓഫീസില്‍ എത്തി പാര്‍ട്ടിയില്‍ അംഗത്വം എടുത്തു. 1977 മുതല്‍ എഐഎഡിഎംകെ എംഎല്‍എയാണ് കെ എ സെങ്കോട്ടയ്യന്‍.
ജയലളിത, ഇപിഎസ് സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു. എംജിആറിന്റെ കാലത്ത് എഐഎഡിഎംകെ ട്രഷറര്‍ പദവിയും വഹിച്ചിരുന്നു.
ടിവികെ കോര്‍ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ആയേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. മുന്‍ എംപി വി.സത്യഭാമയും ടിവികെയില്‍ ചേര്‍ന്നു.




