കോഴിക്കോട് : കോഴിക്കോട് ജനതാദൾ (എസ്)-ൽ നിന്നും രാജി വെച്ച് ആർ.ജെ.ഡിയിൽ ചേർന്നവരെ ആർ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ പാർട്ടി പതാക നൽകി സ്വീകരിച്ചു.
ജനതാദൾ(എസ്) സൗത്ത് മണ്ഡലം പ്രസിഡന്റ് രമേശ് മേത്തൽ, സഹഭാരവാഹികളായ സജീഷ് മേത്തൽ, മുരളി കുന്നത്ത്, കെ. സിദ്ദീഖ്, അജീഷ് പള്ളിക്കര എന്നിവരാണ് ആർ.ജെ.ഡിയിൽ എത്തിയത്.
ആർ.ജെ.ഡി. സംസ്ഥാന ട്രഷറർ എൻ.സി. മോയിൻകുട്ടി, പി. കിഷൻ ചന്ദ്, എൻ.സി. ജലീൽ, സ്ഥാനാർത്ഥി അഡ്വ. നസീമ, എം.കെ . അഷ്റഫ്, ഉമേഷ് അരങ്ങിൽ, സർജാസ് എന്നിവർ പങ്കെടുത്തു.




