ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. വിജയ്ന്റെ നേതൃത്വത്തില്‍ ടി വി കെ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പ്രധാന പ്രതിപക്ഷ കക്ഷികളിലൊന്നായ എഐഎഡിഎംകെയില്‍ കനത്ത പിളര്‍പ്പ്. തോല്‍വിക്ക് പിന്നാലെ തുടങ്ങിയ പൊട്ടിത്തെറി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കൈവിട്ടു പോവുകയായിരുന്നു. ഇതോടെ പാര്‍ട്ടിയെ രണ്ടായി പിളരുന്ന അവസ്ഥയിലാണ്.
30 എംഎല്‍എമാരുടെ പിന്തുണയോടെ എസ്പി വേലുമണിയെ ഒരു വിഭാഗം നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. അതേസമയം മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ അനുകൂലിക്കുന്ന 17 എംഎല്‍എമാര്‍ രംഗത്തെത്തിയോടെ സ്ഥിതി വഷളായി. ഇരുവിഭാഗവും തങ്ങളുടെ നിലപാട് വ്യക്തമാക്കി സ്പീക്കര്‍ക്ക് പ്രത്യേകം കത്തുകള്‍ നല്‍കിയിട്ടുണ്ട്. സ്പീക്കറുടെ നിലപാടാകും ഇനി നിര്‍ണായകമാകുക.






