Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൽപ്പാത്തി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കൽപ്പാത്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കുന്നുംപുറം പേച്ചിയച്ചൻ നഗറിലെ മനോജിന്റെ മകൻ ആദർശ് (13) ആണ് മരിച്ചത്. ഇന്ന് രാവിലെ ചെട്ടിത്തെരുവിലുള്ള അമ്മാവനൊപ്പം കൽപ്പാത്തി കുണ്ടമ്പലത്തുള്ള കടവിൽ കുളിക്കാനെത്തിയപ്പോഴാണ് അപകടം ഉണ്ടായത്.

കുളിക്കുന്നതിനിടെ ആദർശ് പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് ആദർശിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട് ചെട്ടിത്തെരുവ് സ്വദേശികളായ മനോജും കുടുംബവും നിലവിൽ പേച്ചിമ്മൻ നഗറിൽ വാടകയ്ക്ക് താമസിക്കുകയാണ്. റെയിൽവേ കോളനി സെന്റ് തോമസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു ആദർശ്. മാതാവ് അനു. ഒരു സഹോദരനുമുണ്ട്.

Recent News

Advertisement
WhiteswanTV Footer