ഡല്‍ഹിയിലെ വായുമലിനീകരണം; പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. മലീനീകരണത്തിന്റെ ഉറവിടവും കാരണങ്ങളും സംബന്ധിച്ച പഠനം വേഗത്തിലാക്കാനാണ് നിര്‍ദ്ദേശം. എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊടി നിയന്ത്രിക്കുന്നതിനായി റോഡ് അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനോടൊപ്പം സമയബന്ധിതമായ കര്‍മ്മ പദ്ധതി തയ്യാറാക്കാനും നിര്‍ദേശം നല്‍കി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല ടാസ്‌ക് ഫോഴ്സ് യോഗത്തിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. എട്ട് പ്രധാന മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും ഡല്‍ഹിയിലെയും […]
Read more