Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം: സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡല്‍ഹി: മലിനീകരണത്തോത് ക്രമാതീതമായതോടെ പൊതുജനങ്ങളുടെ ആരോഗ്യം കൂടുതല്‍ ആശങ്കയില്‍. കഴിഞ്ഞ ദിവസം സ്‌കൂള്‍ തലത്തിലുള്ള കായിക പരിപാടികള്‍ മാറ്റി നിശ്ചയിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

വായുമലിനീകരണം ഇത്രയും രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളിലെത്തുന്ന കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും കോടതി ആശങ്ക പ്രകടിപ്പിച്ചു.

വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഡല്‍ഹി ഹൈക്കോടതി അസാധാരണമായ നിരീക്ഷണം നടത്തിയത്.

തലസ്ഥാനത്തെ ഏറ്റവും മലിനമായ മാസങ്ങളില്‍ ഡല്‍ഹി സര്‍ക്കാര്‍ ഔട്ട്‌ഡോര്‍ കായിക വിനോദങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് സച്ചിന്‍ ദത്ത ചോദ്യം ചെയ്തിരുന്നു,

നവംബര്‍ മുതല്‍ ജനുവരി വരെ കുട്ടികള്‍ ‘ഔട്ട്‌ഡോര്‍ കായിക വിനോദങ്ങളില്‍ പങ്കെടുക്കരുത്’ എന്ന് അദ്ദേഹം പരാമര്‍ശിച്ചു. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി,

ഈ അപകടകരമായ മാസങ്ങളില്‍ ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ സ്‌പോര്‍ട്‌സ് കലണ്ടര്‍ പരിഷ്‌കരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer