ഡല്‍ഹി: വായു മലിനീകരണം രൂക്ഷമായതോടെ ദില്ലിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍.സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി.
വായു ഗുണനിലവാര മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം.ഡല്‍ഹിയില്‍ വായു ഗുണനിലവാരം ഇപ്പോഴും വളരെ മോശം വിഭാഗത്തില്‍ തുടരുകയാണ്.362 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി AQI
ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി പ്രധാനമന്ത്രിയുടെ ഓഫീസ്.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ രജിസ്ട്രേഷന് നടപടികള്‍ ലഘൂകരിക്കണമെന്നാണ് നിര്‍ദ്ദേശം.
വായുമലിനീകരണം കുറയ്ക്കാന്‍ നൂതന സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കണം.
രാജസ്ഥാന് ഹരിയാന പഞ്ചാബ് ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം.
നാല് സംസ്ഥാനങ്ങളിലെയും ഡല്‍ഹിയിലെയും ചീഫ് സെക്രട്ടറിമാര്‍ പങ്കെടുത്ത യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്.




