Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Airport

ദേശീയ പുരസ്‌കാരത്തിളക്കത്തിൽ വിമാനത്താവളം

തിരുവനന്തപുരം : ഊർജസംരക്ഷണ പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ദേശീയ പുരസ്‌കാരം. 2024-ലെ സീം നാഷണൽ എനർജി മാനേജ്‌മെന്റിന്റെ പുരസ്‌കാരങ്ങളിൽ പ്ലാറ്റിനം പുരസ്കാരമാണ് നേടിയത്. വിമാനത്താവളത്തിലെ എൻജിനിയറിങ് മേധാവി കെ.എസ്. ഷിബുകുമാർ അവാർഡ് ഏറ്റുവാങ്ങി. റൂഫ് ടോപ് സോളാർ ഒപ്റ്റിമൈസേഷൻ, എനർജി ഓഡിറ്റ്, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വൈദ്യുതി ഉപയോഗ നിയന്ത്രണം എന്നിവയടക്കമുള്ളവ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്.
Read more

വ്യോമ താവളത്തിലെ ഇറാന്‍ ആക്രമണം ;കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി

തിരുവനന്തപുരം: ഖത്തറിലെ യുഎസ് സൈനികതാവളത്തില്‍ ഇറാന്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നുള്ള ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കത്ത്, ഷാര്‍ജ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും , ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹയിലേക്കുള്ള വിമാനവും കുവൈത്ത് എയര്‍ലൈന്‍സിന്റെ കുവൈത്തിലേക്കുള്ള വിമാനവും ഇന്‍ഡിഗോയുടെ ഷാര്‍ജയിലേക്കുള്ള വിമാനവും റദ്ദാക്കി. യാത്രക്കാരുടെ സേവനത്തിനായി കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങള്‍ വൈകുമെന്നും ചിലത് വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്‌തെന്നും കൊച്ചി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. വിമാനങ്ങളുടെ തല്‍സ്ഥിതി മനസ്സിലാക്കാന്‍ […]
Read more

44 ലക്ഷത്തിൻറെ സൗദി റിയാലുമായി യുവതി പിടിയിൽ; കസ്റ്റംസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വിദേശ കറൻസികളൂമായി യുവതി പിടിയിൽ. വ്യാഴാഴ്ച രാത്രി ദുബൈ വിമാനത്തിൽ പോകാനെത്തിയ മുവാറ്റുപുഴ സ്വദേശി ഗീതുവിന്റെ ബാഗിൽ നിന്നുമാണ് 44 ലക്ഷം ഇന്ത്യൻ കറൻസിയുടെ മൂല്യം വരുന്ന സൗദി റിയാലുകൾ പിടിച്ചടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻറ് കസ്റ്റംസ് ചീഫ് കമ്മീഷണർ എസ്.കെ. റഹ്‌മാന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. വിദേശ കറൻസി എവിടെ നിന്നും ലഭിച്ചതാണെന്നും ആർക്ക് കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നത് […]
Read more

ദുബായ് രാജ്യാന്തര വിമാനത്താവളം അടച്ചുപൂട്ടുാനൊരുങ്ങുന്നു

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളം(ഡിഎക്സ്ബി) അടച്ചുപൂട്ടുമെന്ന ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വന്നു. 2032നകം പുതിയ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നതോടെയാണ് നിലവിലെ വിമാനത്താവളം അടച്ചുപൂട്ടുക. അതേസമയം ഈ തീരുമാനം നഗരത്തിന്റെ ഭാവിയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഡിഎക്സ്ബി എയര്‍പോര്‍ട്ടിന്റെ സ്ഥലം ഭവന, വാണിജ്യ, പരസ്യ ആവശ്യങ്ങള്‍ക്കായി പുനര്‍വിനിയോഗിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ പ്രധാനമായി ചര്‍ച്ചയാകുന്നത്. 29 ചതുരശ്ര കിലോമീറ്ററില്‍ കൂടുതലുള്ള സ്ഥലത്താണ് ഡിഎക്സ്ബി സ്ഥിതി ചെയ്യുന്നത്. ഇവിടെ താമസ, വ്യാപാര, ഹോസ്പിറ്റാലിറ്റി, പൊതു ഇടങ്ങള്‍ […]
Read more

കൊച്ചി അന്തരാഷ്ട്ര വിമാനത്താവളം സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിലേക്ക്

കൊച്ചി: നെടുമ്പാശ്ശേരി അന്തരാഷ്ട്ര വിമാനത്താവളം സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിലേക്ക്. സിയാല്‍ 2.0 എന്ന ബൃഹദ് പദ്ധതിയിലൂടെ വിമാനത്താവളം ഡിജിറ്റല്‍ വത്കരണത്തിലേക്ക് കുതിക്കാനൊരുങ്ങുന്നത്. ഇതിനായി 200 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിയാല്‍ 2.0 മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. നിര്‍മ്മിതബുദ്ധി, ഓട്ടോമേഷന്‍, കുറ്റമറ്റ രീതിയിലുള്ള സൈബര്‍ സുരക്ഷ എന്നിവയിലൂടെയാണ് വിമാനത്താവളം സമ്പൂര്‍ണ ഡിജിറ്റലൈസേഷനിലേക്ക് മാറുക. ഇതോടെ യാത്രക്കാര്‍ക്ക് അതിവേഗം സുരക്ഷാപ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയും.സൈബര്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് സെന്റര്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ ഓണ്‍ലൈന്‍ […]
Read more

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം; റവന്യൂ സർവേ അടുത്തയാഴ്ച തുടങ്ങും

പത്തനംതിട്ട: നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്‍റെ സ്ഥലം ഏറ്റെടുക്കലിനുള്ള റവന്യൂ സർവേ അടുത്തയാഴ്ച തുടങ്ങും. മെയ് 21 മുതൽ റവന്യു വകുപ്പ് സർവേ ആരംഭിക്കും. സാമൂഹികാഘാത പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സ്ഥലം ഏറ്റെടുപ്പിനായി എട്ട് സർവേയർമാരെ നിയമിച്ചു. എട്ട് മാസത്തിനുളളിൽ നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ നിർദേശം. രണ്ട് ഘട്ടമായാണ് സ്ഥലമേറ്റെടുപ്പിനുള്ള റവന്യു സർവേ നടക്കുക. ആദ്യത്തെ നാല് മാസം കൊണ്ട് പ്രാഥമിക സർവേ പൂർത്തിയാക്കും. അടുത്ത നാല് മാസം സൂക്ഷമ പരിശോധനയിലൂടെ എല്ലാ സ്ഥലങ്ങളിലും സർവേ നടത്തിയെന്ന് […]
Read more

ഇന്ത്യപാക്ക് സംഘര്‍ഷം: അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ ഉടന്‍ തുറക്കും

ന്യൂഡല്‍ഹി:ഇന്ത്യപാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ ഉടന്‍ തുറക്കും. മേയ് 15 വരെയായിരുന്നു നിയന്ത്രണം. ഈ വിമാനത്താവളങ്ങളിലെ നിയന്ത്രണം മാറ്റിയതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. വിമാനക്കമ്പനികളുമായി നേരിട്ട് സംസാരിച്ചോ അവരുടെ സൈറ്റുകള്‍ പരിശോധിച്ചോ വിമാനങ്ങളുടെ വിവരങ്ങള്‍ മനസ്സിലാക്കാമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. ചണ്ഡിഗഡ്, ശ്രീനഗര്‍, അമൃത്‌സര്‍, ലുധിയാന, കുളു മണാലി, കിഷന്‍ഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിന്‍ഡ, ജയ്‌സല്‍മേര്‍ എന്നീ വിമാനത്താവളങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ പ്രതിരോധ […]
Read more

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കിലോമീറ്റര്‍ ചുറ്റളവില്‍ റെഡ്‌സോണ്‍, ഡ്രോണ്‍ പറത്തലിന് നിരോധനം

തിരുവനന്തപുരം: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് വരെയുള്ള പ്രദേശങ്ങള്‍ റെഡ്‌സോണായി പ്രഖ്യാപിച്ചു. റെഡ് സോണ്‍ മേഖലകളില്‍ ഡ്രോണ്‍ പറത്തലിനും നിരേധനം ഏര്‍പ്പെടുത്തി. മറ്റു മേഖലകളില്‍ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം ഡ്രോണ്‍ പറത്താം. ഇത്തരത്തില്‍ അനുമതി ഇല്ലാത്ത ഡ്രോണ്‍ പറത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു. രാജ് ഭവന്‍, കേരള നിയമസഭ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികള്‍, പ്രതിപക്ഷ നേതാവിന്റെ വസതി, സെക്രട്ടേറിയറ്റ്, വിഴിഞ്ഞം തുറമുഖം, വിഎസ്എസ്സി,ഐഎസ്ആര്‍ഒ തുമ്പ, ഐഎസ്ആര്‍ഒ […]
Read more

ആഭ്യന്തര – അന്താരാഷ്ട്ര യാത്രക്കാര്‍ നേരത്തെയെത്തണം; നിര്‍ദേശവുമായി കൊച്ചി വിമാനത്താവളവും

കൊച്ചി: ഇന്ത്യയും പാകിസ്താന്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറ്റി പ്രത്യേക നിര്‍ദേശം പുറത്തിറക്കി. ആഭ്യന്തര – അന്താരാഷ്ട്ര യാത്രകള്‍ക്കായി കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്നവര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്നാണ് അറിയിപ്പ്. നേരത്തെ തിരുവനന്തപുരം വിമാനത്താവളവും സമാനമായ നിര്‍ദേശം ഇന്ന് രാവിലെ പുറത്തിറക്കിയിരുന്നു. ആഭ്യന്തര വിമാന യാത്രകള്‍ക്കായി വരുന്നവര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പും അന്താരാഷ്ട്ര യാത്രകള്‍ക്കായി എത്തുന്നവര്‍ അഞ്ച് മണിക്കൂര്‍ മുമ്പും എത്തിയാല്‍ നടപടികള്‍ സുഗമമായി പൂര്‍ത്തിയാക്കും. […]
Read more

ഓപ്പറേഷന്‍ സിന്ദൂര്‍; രാജ്യത്തെ വിമാനത്താവളങ്ങള്‍ അടച്ചു

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി രാജ്യത്തെ 5 വിമാനത്താവളങ്ങള്‍ അടച്ചു. ശ്രീനഗര്‍, ലേ, ജമ്മു, അമൃത്സര്‍, ധരംശാല വിമാനത്താവളങ്ങളാണ് അടച്ചിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേന ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. വിമാന സര്‍വീസുകള്‍ റദ്ദാക്കി. നിരവധി സര്‍വീസുകള്‍ വഴി തിരിച്ചുവിട്ടു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് കമ്പനികള്‍ എന്നിവ സര്‍വീസ് തടസപ്പെടുമെന്ന് അറിയിച്ചു. പാകിസ്താനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍കാലികമായി ഖത്തര്‍ എയര്‍വേയ്‌സ് നിര്‍ത്തിവെച്ചു. ഓപ്പറേഷന്‍ സിന്ദൂരില്‍ ഉള്‍പ്പെട്ട എല്ലാ വ്യോമസേന പൈലറ്റുമാരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. ബഹാവല്‍പൂര്‍, മുരിദ്‌കെ, […]
Read more

Recent News

Advertisement
WhiteswanTV Footer