ഐഷി ഘോഷിനെ പങ്കെടുപ്പിച്ച പരിപാടി; കാലിക്കറ്റ് SFI യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയതായി പരാതി
മലപ്പുറം: എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ് പങ്കെടുത്ത പരിപാടി കാലിക്കറ്റ് സർവകലാശാലയിൽ സംഘടിപ്പിച്ചതിന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയതായി പരാതി. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും മുൻ ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ അഭിനന്ദിനെയാണ് പ്രതികാര നടപടിയുടെ ഭാഗമായി വൈസ് ചാൻസലർ പി. രവീന്ദ്രൻ പുറത്താക്കിയതെന്നാണ് ആരോപണം. വിഷയത്തിൽ പ്രതികരണവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തി. സർക്കാർ സർവകലാശാലകളെ വൈസ് ചാൻസലർമാർ സ്വകാര്യ സ്വത്തുപോലെയാണ് കാണുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സംഘപരിവാർ അനുകൂല നിലപാട് സർക്കാരും […]
Read more