സ്വകാര്യത സംരക്ഷിക്കണം’: അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചു, ഐശ്വര്യ റായി കോടതിയിൽ
ന്യൂഡൽഹി∙ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് തന്റെ പേര് അനുമതിയില്ലാതെ ഉപയോഗിക്കുന്നതായും, നിർമിതബുദ്ധി ഉപയോഗിച്ച് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതായും നടി ഐശ്വര്യ റായ് ഡൽഹി ഹൈക്കോടതിയിൽ. തന്റെ അനുമതിയില്ലാതെ ഇവ ഉപയോഗിക്കുന്നത് തടയണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ഇടക്കാല ഉത്തരവ് അടിയന്തരമായി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഗൂഗിളിന്റെ പ്രതിനിധിയും കോടതിയിൽ എത്തിയിരുന്നു. തുടർന്ന് കേസ് വിശദവാദത്തിനായി മാറ്റി. ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിരവധി വെബ് സൈറ്റുകൾ അനുമതിയില്ലാതെ ഐശ്വര്യറായിയുടെ പേരും ചിത്രവും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് […]
Read more