Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Ajikumar

ശബരിമല സ്വർണക്കൊള്ള; എ. അജികുമാറിന് ജാമ്യം; പി.എസ്. പ്രശാന്തിന്റെ ഹർജി തള്ളി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് അജികുമാറിന് ജാമ്യം അനുവദിച്ചത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ അന്വേഷണ ഏജൻസി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിലാണ് കോടതി നടപടി. ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ ഇടപാടുകളിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ കൂടുതൽ ചോദ്യം ചെയ്യലും അന്വേഷണ നടപടികളും തുടരുകയാണ്.
Read more

ശബരിമല സ്വർണ്ണക്കൊള്ള; പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും എ. അജികുമാറിനും റിമാൻഡ് നീട്ടി. കൊല്ലം വിജിലൻസ് കോടതിയാണ് ഇരുവരുടെയും റിമാൻഡ് സെപ്റ്റംബർ ഒന്ന് വരെ നീട്ടിയത്. ഇരുവരുടെയും ജാമ്യഹർജിയിൽ വാദം തുടരുകയാണ്. 2019ലെ ശബരിമല സ്വർണ്ണക്കൊള്ളയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇരുവർക്കും ബന്ധമുണ്ടെന്നും ഗൂഢാലോചനയിൽ പങ്കാളികളായെന്നും സ്ഥാപിക്കുന്നതിനായി എസ്‌ഐടിക്ക് വേണ്ടി പ്രോസിക്യൂഷൻ ഡിജിറ്റൽ തെളിവുകളും കോടതിയിൽ ഹാജരാക്കി. അതേസമയം, ഗൂഢാലോചന നടത്തിയതിന് തെളിവുകളില്ലെന്നാണ് […]
Read more

ശബരിമല സ്വർണക്കൊള്ള; ജാമ്യം തേടി പി.എസ്. പ്രശാന്തും എ. അജികുമാറും

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ അംഗം എ. അജികുമാറും. ഇരുവർക്കുമായി അഭിഭാഷകർ കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. കേസിൽ ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നാണ് ഇരുവരുടെയും വാദം. ദ്വാരപാലക ശിൽപങ്ങൾ കൊണ്ടുപോകാനുള്ള തീരുമാനം തങ്ങൾക്ക് മുൻപുള്ള ദേവസ്വം ബോർഡിന്റേതായിരുന്നുവെന്നും ഇതിൽ തങ്ങൾക്ക് പങ്കില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. അറസ്റ്റിന് ശേഷം കേസിൽ കാര്യമായ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും തങ്ങളുടെ അറസ്റ്റിന് ശേഷം മറ്റാരെയും ചോദ്യം ചെയ്തിട്ടില്ലെന്നും […]
Read more

ശബരിമല സ്വര്‍ണ്ണക്കൊള്ള; പി എസ് പ്രശാന്തിനെയും അജികുമാറിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുൻ ബോർഡ് അംഗം അജികുമാറിനെയും എസ്‌ഐടി കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തേക്കാണ് ഇരുവരുടെയും കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കൊല്ലം പൊലീസ് ക്ലബ്ബിൽ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കസ്റ്റഡിയിൽ വാങ്ങുന്നതിനായി എസ്‌ഐടി നേരത്തെ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് ഇരുവരെയും പൊലീസ് ക്ലബ്ബിലേക്ക് എത്തിക്കുക. 2024-25 കാലയളവിൽ ഇരുവരും ദേവസ്വം ബോർഡ് ഭരണത്തിലുണ്ടായിരുന്ന […]
Read more

ശബരിമല സ്വർണക്കൊള്ള; പി.എസ്. പ്രശാന്തിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം ശക്തമാകുന്നു. ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ ബോർഡ് അംഗം അജികുമാർ എന്നിവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. മൂന്നാം തവണയാണ് പ്രശാന്തിനെ എസ്ഐടി ചോദ്യം ചെയ്യുന്നത്. 2025-ൽ സ്വർണപ്പാളി കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വ്യക്തത നേടുന്നതിനായാണ് ചോദ്യം ചെയ്യൽ നടന്നത്. കഴിഞ്ഞ ദിവസം ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയ ശേഷം ഇവരെ വിട്ടയച്ചു. സ്വർണപ്പാളി കേസിനൊപ്പം ദ്വാരപാലക കേസ് സംബന്ധിച്ചും പ്രശാന്തിനെ ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം, ഉണ്ണികൃഷ്ണൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix