Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: alaappuzha

രാഹുൽ ഗാന്ധിക്ക് സ്നേഹസമ്മാനമായി 4 കിലോയുടെ നെയ്മീൻ

​ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആലപ്പുഴയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അപ്രതീക്ഷിത സമ്മാനവുമായി യുഡിഎഫ് സ്ഥാനാർത്ഥി. ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥിയും മത്സ്യത്തൊഴിലാളിയുമായ എ.ഡി. തോമസ് തന്റെ പ്രിയ നേതാവിന് സമ്മാനമായി നൽകിയത് 4 കിലോഗ്രാം തൂക്കമുള്ള വലിയൊരു നെയ്മീനാണ്. അസാധാരണമായ ഈ സമ്മാനം കൈമാറുന്ന വേളയിൽ സദസ്സിൽ നിന്നും വലിയ കയ്യടിയാണ് ഉയർന്നത്. ​രാഹുൽ ഗാന്ധിക്ക് മീൻ സമ്മാനിക്കണമെന്ന ആഗ്രഹം എ.ഡി. തോമസ് മുൻകൂട്ടി തന്നെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അറിയിച്ചിരുന്നു. തോമസിന്റെ സുഹൃത്തായ […]
Read more

ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയുടെ പ്രതാപം നഷ്ടമായി; പോളയും അവഗണനയും ഭീഷണി

കോട്ടയം: ഒരു കാലത്ത് ആലപ്പുഴയിലേക്കും കോട്ടയത്തേക്കും ഉൾപ്പെടെ നിരവധി ബോട്ട് സർവീസുകൾ നടത്തിയിരുന്ന ചങ്ങനാശ്ശേരി ബോട്ട് ജെട്ടി ഇന്ന് പോളയും അധികൃതരുടെ അവഗണനയും കാരണം ശോച്യാവസ്ഥയിൽ. ജലഗതാഗതത്തെ ആശ്രയിച്ചിരുന്ന ഒരു പ്രധാന കേന്ദ്രത്തിന് കൈവന്ന ഈ ദുർഗതി വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. നഷ്ടപ്പെട്ട പ്രൗഢി: പഴയ എം.എൽ.എ. സി.എഫ്. തോമസിന്റെ കാലത്ത് ജെട്ടിയിൽ മതിൽകെട്ടി, വൈദ്യുത വിളക്കുകൾ സ്ഥാപിച്ച് നവീകരിച്ച് മനോഹരമാക്കിയിരുന്നു. എന്നാൽ ഇന്ന് ഈ സൗകര്യങ്ങളെല്ലാം തകർന്ന് നശിച്ച നിലയിലാണ്. പോള നിറഞ്ഞ് ജലഗതാഗതം തടസ്സപ്പെടുന്നത് […]
Read more

വേമ്പനാട് കായൽ പുനരുദ്ധാരണത്തിന് ഒമ്പത് പദ്ധതികൾ അവതരിപ്പിച്ച് ‘ബീറ്റാ വേമ്പനാട്’ ഫോറം

ആലപ്പുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ തണ്ണീർത്തടമായ വേമ്പനാട് തടാകത്തിന്റെ പരിസ്ഥിതി പുനരുദ്ധാരണത്തിന് ഒമ്പത് പദ്ധതികൾ അവതരിപ്പിച്ച് ബീറ്റാ വേമ്പനാട് ഫോറം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആര്യാട് ലേക്ക് കനോപ്പി റിസോർട്ടിൽ സംഘടിപ്പിച്ച ബീറ്റാ വേമ്പനാട് ഫോറത്തിലാണ് മേഖലയിലെ വിദഗ്ധർ വ്യത്യസ്തമായ പരിസ്ഥിതി പുനരുദ്ധാരണ പദ്ധതികൾ അവതരിപ്പിച്ചത്. കുളവാഴ മൂല്യവർദ്ധിത ഉൽപന്നങ്ങൾ, ഓൺസൈറ്റ് ശുചീകരണ സംവിധാനം, സ്കൂൾ ലാബുകളിലൂടെ വിദ്യാർത്ഥി-പൗര ജലഗുണ നിരീക്ഷണം, നഴ്‌സറി പെൻ സാങ്കേതികവിദ്യയിലൂടെ മത്സ്യബന്ധന വർദ്ധനവ്, ബയോബണ്ട് നിർമാണം, സ്ലൂയിസ് ഗേറ്റ് സാങ്കേതികവിദ്യ, കീടനാശിനികൾ […]
Read more

ജനറൽ ആശുപത്രിയിൽ എമർജൻസി മോക്ഡ്രിൽ സംഘടിപ്പിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലാ ആശുപത്രിയിൽ എമർജൻസി മോക്ക് ഡ്രിൽ പരിശീലനം നടത്തി. ജില്ലാ ദുരന്തനിവാരണ വകുപ്പ്, ജില്ലാ ഫയർ ആൻഡ് റെസ്ക്യൂ, പോലീസ്, ആരോഗ്യവകുപ്പ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച കോഡ് റെഡ് പരിപാടിയുടെ ഭാഗമായാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. ആശുപത്രിക്കുള്ളിൽ തീപിടുത്തമോ മറ്റ് ദുരന്തങ്ങളോ ഉണ്ടായാലുള്ള സാഹചര്യം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാമെന്ന് ജീവനക്കാർക്കും പൊതുജനങ്ങൾക്കുമിടയില്‍ ബോധവൽക്കരണം നടത്തുന്നതിനു വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്. ഉച്ചക്ക് രണ്ട് മണിക്ക് ആശുപത്രി കെട്ടിടത്തിലെ മൂന്നാം നിലയിൽ ഉണ്ടായ തീപിടുത്തത്തെ സമയോചിതമായി […]
Read more

എമ്പുരാൻ വിവാദം: മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി രാജിവച്ചു

ആലപ്പുഴ: ആലപ്പുഴയിൽ മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ സെക്രട്ടറി രാജി വച്ചു. എമ്പുരാൻ വിവാദം കത്തിനിൽക്കുമ്പോഴാണ് രാജി. മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനുരാജ് ആണ് രാജി വച്ചതായി ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതാണ് രാജിവയ്‍ക്കാൻ കാരണം എന്നാണ് സൂചന. എന്നാൽ രാജിയുടെ കാരണം എന്താണെന്ന് ബിനുരാജ് വ്യക്തമാക്കിയിട്ടില്ല. രാജിവെയ്ക്കുകയാണെന്നും ഇതുവരെ കട്ടിക്ക് കൂടെ നിന്നവർക്ക് നന്ദി എന്നുമാണ് ബിനു രാജ് അറിയിച്ചത്. അതിനിടെ എമ്പുരാൻ പുതിയ പതിപ്പ് തിയറ്ററുകളിൽ ഇന്നെത്തും.
Read more

ആലപ്പുഴയിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസ്: സഹപാഠിയായ പതിനെട്ടുകാരൻ അറസ്റ്റിൽ

ആലപ്പുഴ: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സഹപാഠിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍. അസൈന്‍മെന്റ് എഴുതാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടു പതിനാറുകാരിയെ വീട്ടില്‍ കൊണ്ട് പോയി പ്രതി ബലാത്സംഗം ചെയ്തുകയായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ആലപ്പുഴ സൗത്ത് പൊലീസാണ് പോക്‌സോ കേസില്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്. നാല് മാസങ്ങള്‍ക്ക് മുന്‍പ് സ്‌കൂളില്‍ തോക്ക് കൊണ്ടുവന്ന് സഹപാഠിയ്ക്ക് നേരെ ചൂണ്ടിയതിന് അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാര്‍ഥി കൂടിയാണ് കേസിലെ പ്രതി. 18 വയസ്സ് പൂര്‍ത്തിയാകാത്തതിനാല്‍ അന്ന് കേസെടുത്തിരുന്നില്ല. വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് അന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. […]
Read more

പേവിഷ ബാധയേറ്റ് ചികിത്സയിലിരുന്ന 11 വയസുകാരൻ മരിച്ചു

ആലപ്പുഴ: 11 വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ചാരുംമൂട് സ്വദേശിയായ സ്മിതാ നിവാസിൽ ശ്രാവൺ ഡി കൃഷ്ണ (11)യാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നായിരുന്നു മരണം. ഫെബ്രുവരി ആറിനാണ് പേ വിഷബാധ ലക്ഷണങ്ങളോടെ കുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച മുൻപ് സൈക്കിളിൽ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എന്നാൽ കുട്ടിയത് വീട്ടിൽ അത് പറഞ്ഞിരുന്നില്ല. കാര്യമായ പരിക്കുകൾ ഇല്ലാതിരുന്നതിനാലും തെരുവ് നായ ആക്രമിച്ചത് വീട്ടുകാരുടെ ശ്രദ്ധയിലും പെട്ടില്ല. ഇതിനിടെ നൂറനാട്ടെ ആശുപത്രിയിൽ പനി […]
Read more

നവജാത ശിശുവിന് ഗുരുതര വൈകല്യം ; ഡോക്ടർമാർക്ക് എതിരെ പൊലീസ് കേസെടുത്തു

ആലപ്പുഴ : ആലപ്പുഴയിൽ നവജാത ശിശുവിന് അസാധരണ ജനിതക വൈകല്യം. ഗര്‍ഭകാലത്ത് പലതവണ നടത്തിയെങ്കില്‍ സ്കാനിംഗിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്ന് കുട്ടിയുടെ അമ്മ പരാതി നൽകി. അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യം. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്. ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് […]
Read more

Recent News

Advertisement
WhiteswanTV Footer