Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Alappuzha

പരിശീലനത്തിനിടെ വനിതാ ഫുട്ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു

ഫുട്ബോള്‍ പരിശീലനത്തിനിടെ വനിതാ താരം കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഗൗരിയാണ് (19) മരിച്ചത്. മണ്ണഞ്ചേരി 15-ാം വാര്‍ഡ് മുന്‍ പഞ്ചായത്ത് മെമ്പറായ സിന്ധുക്കുട്ടിയുടെയും പരേതനായ ബാബുവിന്റെയും മകളാണ് ഗൗരി. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഗൗരി . ഗോകുലം എഫ്സിയുടെ താരമായ ഗൗരി വ്യാഴാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞ് ഫുട്ബോള്‍ പരിശീലത്തിനിറങ്ങിയതായിരുന്നു. പരിശീലനത്തിനിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട ഗൗരി മൈതാനത്തിന് പുറത്തിരുന്നു. വിശ്രമത്തിനിടെ വീണ്ടും ക്ഷീണം അനുഭവപ്പെട്ടതോടെ സഹപാഠികള്‍ […]
Read more

2025 വരെ ആലപ്പുഴയില്‍ താറാവുവളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരും:മന്ത്രി ജെ ചിഞ്ചുറാണി

ആലപ്പുഴയില്‍ പക്ഷിപ്പനി വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. 2025 വരെ ആലപ്പുഴയില്‍ താറാവുവളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി ഡല്‍ഹിയില്‍ പറഞ്ഞു.കോഴിയ്ക്കും താറാവിനും ഓരോന്നിനും 200 രൂപ വീതം നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.35 സ്പോട്ടുകള്‍ വളരെ നിര്‍ണായകമാണെന്നും ചിഞ്ചുറാണി പറഞ്ഞു. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജന്‍ സിംഗ്, കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍, കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസനവകുപ്പ് സെക്രട്ടറി […]
Read more

ബണ്ടി ചോർ അമ്പലപ്പുഴയിലെ ബാറിലെത്തിയതായി സൂചന; തിരച്ചിലാരംഭിച്ച് പോലീസ്

അമ്പലപ്പുഴ: ‘പഠിച്ച കള്ളൻ’ ബണ്ടി ചോർ എന്നു കുപ്രസിദ്ധനായ ദേവീന്ദർ സിങ് അമ്പലപ്പുഴയ്ക്കടുത്ത് നീർക്കുന്നത്തെ ബാറിൽ മദ്യപിക്കാനെത്തിയതായി സൂചന. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇയാൾ പോയിക്കഴിഞ്ഞപ്പോഴാണ് സംശയം തോന്നിയവർ അമ്പലപ്പുഴ പോലീസിൽ വിളിച്ചറിയിച്ചത്. പോലീസെത്തി സി.സി.ടി.വി. ദൃശ്യം പരിശോധിച്ചു. അതിൽനിന്ന് ബണ്ടി ചോർ തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് എസ്.പി. ചൈത്രാ തെരേസ ജോൺ പറഞ്ഞു. രാജ്യത്താകെ ഒട്ടേറെ കേസുകളുള്ള ഇയാൾ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്ന് ഇറങ്ങിയതാണ്. നീല ജീൻസും ടീ ഷർട്ടും ധരിച്ച് […]
Read more

ആലപ്പുഴയില്‍ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു

കായംകുളം:കായംകുളത്ത് ജേഷ്യഠന്‍ അനിയനെ കുത്തിക്കൊന്നു.രണ്ടാംകുറ്റി ദേശത്തിനകം കോളനിയില്‍ സാദിഖ് (40) ആണ് മരിച്ചത്.കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.ജ്യേഷ്ഠന്‍ ഷാനവാസ് ആണ് കുത്തിയത്.ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Read more

മാട്രിമോണിയില്‍ പരസ്യം ചെയ്തിട്ടും വിവാഹം നടന്നില്ല;നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍

കൊച്ചി:മാട്രിമോണി സൈറ്റില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടും വിവാഹം നടക്കാതെ വന്ന യുവാവിന് നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍.ചേര്‍ത്തല സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് എറണാകുളത്തെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ നടപടി വിധിച്ചത്.മാട്രിമോണി സൈറ്റായ കേരള മാട്രിമോണിക്കെതിരെയാണ് പരാതി നല്‍കിയത്. യുവാവിന് ചെലവായ 4100 രൂപയ്ക്ക് പുറമെ നഷ്ടപരിഹാരമായി 28000 രൂപയും നല്‍കണമെന്നാണ് ഡിബി ബിനു അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. കമ്പനിയുടെ വെബ്‌സൈറ്റില്‍ 2018 ഡിസംബറില്‍ യുവാവ് ഫ്രീയായി പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് […]
Read more

ആലപ്പുഴയില്‍ പക്ഷിപ്പനി;നിയന്ത്രണ നടപടിയുമായി ജില്ലാ കളക്ടര്‍

ആലപ്പുഴ:ജില്ലയിലെ പക്ഷിപ്പനി സംശയിക്കുന്നതും ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നതുമായ മേഖലകളില്‍ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു.ജില്ല കളക്ടറുടേതാണ് ഉത്തരവ്.താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ജൂണ്‍ 22 വരെ നിരോധിച്ച് കൊണ്ടാണ് ജില്ല കളക്ടര്‍ ഉത്തരവ്. കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല മുനിസിപ്പാലിറ്റി, മണ്ണഞ്ചേരി, മാരാരിക്കുളം വടക്ക്, പട്ടണക്കാട്, വയലാര്‍, ചേന്നംപള്ളിപ്പുറം, കടക്കരപ്പള്ളി […]
Read more

ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴയില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.ചേപ്പാട് സ്വദേശി രോഹിത് രാമചന്ദ്രന്‍ (36) ആണ് മരിച്ചത്.കായംകുളം കരിയിലകുളങ്ങര മാളിയേക്കല്‍ ജംഗ്ഷന് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം.മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Read more

ചേർത്തലയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; വിദഗ്ധ സംഘത്തെ നിയോഗിച്ചു

ചേർത്തല മുഹമ്മയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി വ്യാപിച്ച പ്രദേശത്തു ചത്തു വീണ കാക്കയുടെ സാംപിൾ, ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. മുഹമ്മ പഞ്ചായത്ത് നാലാം വാർഡിലാണു കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയത്. സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പിനു കീഴിലെ ലബോറട്ടറിയിൽ പരിശോധിച്ചപ്പോൾ പക്ഷിപ്പനിയാണെന്നു സൂചന ലഭിച്ചിരുന്നു. ഇതുകൂടാതെ കഞ്ഞിക്കുഴി പഞ്ചായത്ത് 10ാം വാർഡിൽ ഉള്ള ഒരു കോഴി ഫാമിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇവിടെ 2200 കോഴികളാണുള്ളത്. […]
Read more

മുസ്ലിം വിരുദ്ധ പരാമര്‍ശം; വെള്ളാപ്പള്ളിയുടെ ജല്‍പനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുക:കെ.എം.സി.

ആലപ്പുഴ:വെള്ളാപ്പള്ളിയുടെ മുസ്ലിം പ്രീണനപരാമര്‍ശം പൊതു സമൂഹം അവജ്ഞയോടെ തള്ളിക്കളയണമെന്ന് കേരള മുസ്ലിം കൗണ്‍സില്‍.മുസ്ലിംവിരുദ്ധ വര്‍ഗീയത പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ബി.ജെ.പി.ക്കും നരേന്ദ്രമോഡിക്കുമെതിരായ ജനവിധിയാണ് 2024 ലോകസഭാ തെരഞ്ഞെടുപ്പ് ഫലം. തുരുമ്പെടുത്ത സംഘ പരിവാര്‍വാദങ്ങള്‍ കടമെടുത്ത് തന്റെ താല്‍പ്പര്യങ്ങള്‍ക്കും,വര്‍ഗീയധ്രുവീകരണത്തിനുമുള്ള പരിശ്രമമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.പിന്നോക്ക സമൂഹങ്ങളുടെ ഐക്യത്തിന് പ്രസക്തി ഏറെയുള്ള ഇക്കാലത്ത് ഇത്തരം ആളുകളെ അകറ്റി നിര്‍ത്തുകയാണ് വേണ്ടതെന്ന് കേരളാ മുസ്ലിം കൗണ്‍സില്‍ ആവശ്യപ്പെടുന്നു. പിന്നോക്ക സമുഹങ്ങളുടെ അവകാശങ്ങള്‍ക്കായ് ഒരുമിച്ച് നില്‍ക്കുകയും,കേരളത്തിന്റെ മതേതര,പൈതൃകം തകര്‍ക്കുന്ന വികല ശബ്ദങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്ത […]
Read more

ആലപ്പുഴയില്‍ ഒരു വയസ്സുകാരന് അമ്മയുടെ മര്‍ദനം;ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ആലപ്പുഴ:ആലപ്പുഴ മാന്നാറില്‍ ഒരു വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച് അമ്മ.മാന്നാര്‍ സ്വദേശിനിയായ യുവതിയാണ് സ്വന്തം കുഞ്ഞിനെ മര്‍ദ്ദിച്ചതിന് ശേഷം ദൃശ്യങ്ങള്‍ കുഞ്ഞിന്റെ അച്ഛന് അയച്ചുകൊടുത്തത്.സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നും അതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.യുവതിയെ മാന്നാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more
Advertisement
WhiteswanTV Footer