Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Alappuzha

ആലപ്പുഴയിലെ സിപിഐഎം നേതാവ് ബിജെപിയില്‍

തിരുവനന്തപുരം: ആലപ്പുഴയിലെ സിപിഐഎം നേതാവ് ബിപിന്‍ സി ബാബു ബിജെപിയില്‍ ചേര്‍ന്നു. കായംകുളം ഏരിയാ കമ്മറ്റിയംഗവും ആലപ്പുഴ ജില്ലാപഞ്ചായത്ത് കൃഷ്ണപുരം ഡിവിഷന്‍ അംഗമാണ്. ജില്ലയിലെ വിഭാഗീയത രൂക്ഷമായിരിക്കെയാണ് ബിപിന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നത്. തിരുവനന്തപുരത്ത് നടന്ന ബിജെപി സംസ്ഥാന സംഘടനാപര്‍വം യോഗത്തിലാണ് ബിപിന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടിയില്‍ നിരവധി സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ച വ്യക്തിയാണ് ബിപിന്‍. 2021-23 കാലയളവില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍പ്രസിഡന്റാണ്. എസ്എഫ്‌ഐ ആലപ്പുഴ […]
Read more

നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

ആലപ്പുഴ : ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അന്വേഷണം നടത്താന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാതലത്തിലുള്ള അന്വേഷണം ഇന്നലെ ആരംഭിച്ചു. സ്‌കാനിംഗ് സെന്ററിനെപ്പറ്റിയും അന്വേഷണം നടത്തുന്നതാണ്. അന്വേഷണങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്
Read more

വിജയലക്ഷ്മിയുടെ ഫോണില്‍ രാത്രി മറ്റൊരാള്‍ വിളിച്ചു: തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു

കൊല്ലം: കരുനാഗപ്പള്ളിയിലെ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല ചെയ്യപ്പെട്ട വിജയലക്ഷ്മിയുടെ ഫോണില്‍ രാത്രി മറ്റൊരാള്‍ വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വിജയലക്ഷ്മിയുടെ ആണ്‍സുഹൃത്താണ് പ്രതി ജയചന്ദ്രനെന്നാണ് വിവരം. അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞാണ് ജയചന്ദ്രന്‍ വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പിന്നീട് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ച് ജയചന്ദ്രന്‍ വിജയലക്ഷ്മിയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കെട്ടിവലിച്ചാണ് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലേക്ക് മൃതദേഹം കൊണ്ടുപോയത്. ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു വിജയലക്ഷ്മി.
Read more

ആലപ്പുഴയില്‍ ‘ദൃശ്യം മോഡല്‍’ കൊല: പ്രതി പിടിയില്‍

ആലപ്പുഴയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി (48) ആണ് കൊല ചെയ്യപ്പെട്ടത്. അമ്പലപ്പുഴ കാരൂര്‍ സ്വദേശി പ്രതി ജയചന്ദ്രനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറം ലോകമറിയുന്നത്. 13-ാം തീയതിയാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ […]
Read more

സന്തോഷ് കുറുവ സംഘത്തിലെ അംഗം കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി അന്വേഷണ സംഘം

ആലപ്പുഴ: മണ്ണഞ്ചേരിയിലെ മോഷണ കേസില്‍ അറസ്റ്റിലായ കുറുവ സംഘത്തില്‍പ്പെട്ട സന്തോഷ് സെല്‍വത്തെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി അന്വേഷണസംഘം. ഇത് സംബന്ധിച്ച് അന്വേഷണസംഘം ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. സന്തോഷ് കുറുവ സംഘത്തിലെ അംഗമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഘത്തെ പറ്റി കൂടുതല്‍ അറിയാന്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇന്നലെ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കുറുവ സംഘത്തില്‍പ്പെട്ട 14 പേരാണ് മോഷണങ്ങള്‍ക്ക് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേരളത്തില്‍ […]
Read more

എലിയെ കൊല്ലാൻ വിഷം ചേർത്ത് വെച്ച തേങ്ങാകഷ്ണം കഴിച്ച വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ തകഴിയിൽ എലിയെ കൊല്ലാനായി വിഷം ചേർത്ത് വെച്ച തേങ്ങാകഷ്ണം കഴിച്ച സ്കൂൾ വിദ്യാർഥിനി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിൽ എലിയുടെ ശല്യത്തെ തുടർന്ന് വിഷം ചേർത്ത് തേങ്ങകഷ്ണം വെച്ചിരുന്നു എന്നാൽ ഇത് അറിയാതെ കുട്ടി എടുത്ത് കഴിക്കുകയായിരുന്നു . ആ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കുട്ടിയുടെ മുത്തശ്ശിക്ക് റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഇവരുടെ ചികിത്സയ്ക്കായി അമ്മയും അച്ഛനും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കുട്ടിയെ […]
Read more

ആലപ്പുഴയിൽ ഗർഭിണി ഓടയിൽ വീണു

ആലപ്പുഴ ഇന്ദിര ജംഗ്ഷനിൽ നിർമാണത്തിലിരുന്ന ഓടയിലേക്ക് ഗർഭിണി വീണു. ഓടയ്ക്ക് അപ്പുറമുള്ള കടയിൽ നിന്ന് വസ്ത്രം വാങ്ങാൻ ഭർത്താവിനൊപ്പം എത്തിയപ്പോഴായിരുന്നു അപകടം. ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന പലക തകർന്നാണ് യുവതിയ്ക്ക് അപകടമുണ്ടായത്. കാലിനു ചെറിയ തോതിൽ പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കഷ്ടിച്ചാണ് ഈ യുവതി രക്ഷപ്പെട്ടത്. അപകടമുണ്ടായ ശേഷം പ്രദേശവാസികളും വ്യാപാരികളും പ്രതിഷേധിച്ചതിനെ തുടർന്ന് ഓടയ്ക്ക് മുകളിൽ ഇന്ന് സ്ലാബ് സ്ഥാപിച്ചു . മൂന്ന് ആഴ്ചകൾക്ക് മേലെയായി ഓടയ്ക്ക് മുകളിൽ പലക സ്ഥാപിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. […]
Read more

സാബർമതി 2023-24 സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു

ആലപ്പുഴ: സാബർമതി 2023-24 ചലച്ചിത്ര കലാ മിത്ര പുരസ്കാരത്തിന് മോളി കണ്ണമാലിയേയും മാധ്യമ മിത്ര പുരസ്കാരത്തിന് പി. ആർ. സുമേരനേയും കാരുണ്യ മിത്ര പുരസ്കാരത്തിന് ബ്രദർ ആൽബിനേയും തെരഞ്ഞെടുത്തു.പുരസ്കാര വിതരണം നവംബർ 1 ന് ഉച്ചയ്ക്ക് 1.30-ന് ആലപ്പുഴ പ്രസ്സ് ക്ലബ് ഹാളിൽ നടക്കും. ചടങ്ങിൽ സാബർമതി ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന ചെയർമാനും രാഷ്ട്രപതി അവാർഡ് ജേതാവുമായ രാജു പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിക്കും. ആലപ്പുഴ ജില്ലാ സിവിൽ ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ പ്രമോദ് […]
Read more

വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സാപിഴവ്; റാബിസ് വാക്സിനെടുത്ത വയോധികയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടു

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ റാബിസ് വാക്സിനെടുത്തതിന് പിന്നാലെ വയോധികയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടെന്ന് പരാതി. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ(61)യ്ക്കാണ് വാക്സിനെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ടത്. ഒക്ടോബര്‍ 21-ന് മുയല്‍ മാന്തിയതിനെ തുടര്‍ന്നാണ് ശാന്തമ്മ വണ്ടാനം മെഡിക്കല്‍ കോളേജിലെത്തി വാക്സിന്‍ എടുത്തത്. ടെസ്റ്റ് ഡോസില്‍ തന്നെ അലര്‍ജിയുണ്ടായിട്ടും മൂന്ന് വാക്സിനുകളും എടുക്കുകയായിരുന്നുവെന്ന് ശാന്തമ്മയുടെ മകള്‍ സോണിയ ആരോപിച്ചു. ചികിത്സാ പിഴവെന്ന് കാട്ടി സോണിയ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കി.
Read more

സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ മൊഴി പുറത്ത്

ആലപ്പുഴ: സിപിഐഎം ആലപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയുടെ മൊഴി പുറത്ത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇക്ബാലിനെതിരെയാണ് പരാതിക്കാരി മൊഴി നല്‍കിയിരിക്കുന്നത്. പാട്യം ജംഗ്ഷനിലെ പാര്‍ട്ടി ഓഫീസില്‍ വെച്ച് ഇക്ബാല്‍ പുറകിലൂടെ കടന്നുപിടിക്കുകയായിരുന്നുവെന്നും സംഘടനയില്‍ ഭാവി ഉണ്ടാകാന്‍ വഴങ്ങണമെന്ന് പറഞ്ഞതായും പരാതിക്കാരി ആരോപിച്ചു. പരാതിക്കാരിയെ താത്ക്കാലിക ജോലിയില്‍ നിന്ന് പിരിച്ചുവിടാനും ശ്രമങ്ങള്‍ നടന്നു. അതേസമയം കുറ്റാരോപിതനായ ഇക്ബാലിനെ വീണ്ടും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ഇതോടെയാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്. പാര്‍ട്ടിയില്‍ നിന്നും നീതി […]
Read more
Advertisement
WhiteswanTV Footer