200 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി അമല മെഡിക്കൽ കോളേജ്
തൃശൂർ: കാൻസർ രോഗംമൂലം മുടി നഷ്ടമായ 200 പേർക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി അമല മെഡിക്കൽ കോളേജ് ആശുപത്രി. മണലൂർ എംഎൽഎ മുരളി പെരുന്നെല്ലി വിഗ്ഗ് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. സ്തനാർബുദം ബാധിച്ച 50 രോഗികൾക്ക് നിറ്റഡ് നോകേഴ്സും സൗജന്യമായി നൽകി. ‘കേശദാനം സ്നേഹദാനം’ ക്യാമ്പുകൾ സംഘടിപ്പിച്ച 30 സ്ഥാപനങ്ങളെയും മുടി മുറിച്ചു നൽകിയ 51 വ്യക്തികളെയും മീറ്റിങ്ങിൽ മെമന്‍റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ഇതിനോടകം 2100 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകളും 650 സ്തനാർബുദ […]
Read more

