മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസത്തേക്ക് അവധി
ആലപ്പുഴ: മുണ്ടിനീര് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴയിലെ തുമ്പോളി എസ്.എൻ.വി. എൽ.പി. സ്കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. സ്കൂളിലെ വിദ്യാർഥികളിൽ മുണ്ടിനീര് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. രോഗം കൂടുതൽ കുട്ടികളിലേക്ക് പടരാതിരിക്കാനായി ഇൻകുബേഷൻ കാലയളവായ 21 ദിവസം സ്കൂളിന് അവധി നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 1 മുതൽ 21 ദിവസത്തേക്ക് മുൻകാല പ്രാബല്യത്തോടെ അവധി അനുവദിച്ചു. അവധി ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനുള്ള […]
Read more